പാരിപ്പള്ളി∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ ഒപി ഡ്യൂട്ടി ബഹിഷ്കരിച്ചു. ഗവ.
മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന റിലേ സമരത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ആഴ്ചയും ഡ്യൂട്ടി ബഹിഷ്കരിച്ചത്. ഐപി രോഗികളുടെ ചികിത്സ, ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു, അടിയന്തിര ശസ്ത്രക്രിയകൾ എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ശമ്പള കുടിശിക വിതരണം ചെയ്യുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക, മെഡിക്കൽ കോളജ് ആശുപത്രികളിലെ അപര്യാപ്തതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.സമരത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഓഫിസിനു മുൻപിൽ പ്രതിഷേധ യോഗം ചേർന്നു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സമരം ശക്തമാക്കുമെന്നു കെജിഎംസിടിഎ സെക്രട്ടറി ഡോ. മാത്യു വി.മാമ്മൻ അറിയിച്ചു.
ട്രഷറർ ഡോ. എസ്.സിദ്ധാർഥ, ഡോ.
സുനിൽ പ്രശോഭ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

