ചാത്തന്നൂർ ∙ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് മീനാട് വില്ലേജ് പരിധിയിലുള്ള വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകളുടെ വിതരണത്തിനും ശേഖരണത്തിനും എല്ലാ പോളിങ് ബൂത്തുകളും ഇന്നും തിങ്കൾ, ചൊവ്വ ദിവസങ്ങൾ കലക്ഷൻ സെന്ററായി പ്രവർത്തിക്കും. രാവിലെ 9 മുതൽ 6 വരെയാണ് പ്രവർത്തന സമയം.
പൂരിപ്പിച്ച എന്യൂമറേഷൻ ഫോം കലക്ഷൻ സെന്ററിലെ ബൂത്ത് ലവൽ ഓഫിസർക്ക് കൈമാറാം.
ഒരു കുടുംബത്തിലെ ഒരു വോട്ടർക്ക് ആ കുടുംബത്തിലെ മറ്റ് വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുമായി വന്ന് എല്ലാവരുടെയും പൂരിപ്പിച്ച എന്യൂമറേഷൻ ഫോം ബിഎൽഒയെ തിരികെ ഏൽപിക്കാം. എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിന് ഹെൽപ് ഡെസ്ക് സജ്ജമാണ്.
വോട്ടർമാർ കലക്ഷൻ സെന്ററുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മീനാട് വില്ലേജ് ഓഫിസർ എസ്.സുനിൽ കുമാർ അറിയിച്ചു.
പരവൂർ ∙ നഗരസഭ 88, 89 ബൂത്തുകളിലെ എസ്ഐആർ ഫോം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 6 വരെ കുറുമണ്ഡൽ എൻഎസ്എസ് കരയോഗത്തിൽ സ്വീകരിക്കുകയും നാളെ (23) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പെൺപള്ളികൂടത്തിൽ എസ്ഐആർ ഫോം സ്വീകരിക്കലും പുതിയ ഫോം സ്വീകരിക്കലും നടക്കും.
കൊല്ലം ∙ എസ്ഐആറുമായി ബന്ധപ്പെട്ട് പനയം വില്ലേജ് പരിധിയിൽ 124 കൊല്ലം മണ്ഡലത്തിലെ 19 മുതൽ 36 വരെയുള്ള ബൂത്തുകളിലെ വോട്ടർമാർക്ക് ഫോമുകൾ തിരികെ നൽകുന്നതിന് കലക്ഷൻ സെന്ററുകൾ ഒരുക്കി. ബൂത്ത് 20: പെരുമൺ കോളജിന് സമീപം ജനസേവന കേന്ദ്രം (ഇന്ന്, 23 തീയതികളിൽ രാവിലെ 10 മുതൽ 5 വരെ), 21: സിഎംഡബ്ല്യുഎസ് ഗ്രന്ഥശാല ( ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 8 വരെ), 22: എൻഎസ്എസ് കരയോഗം കന്നുംപുറം മുക്ക് (21ന് രാവിലെ 9 മുതൽ 11 വരെ, 4 മുതൽ 8 വരെ), ഉദയ ക്ലബ് (ഇന്നു രാവിലെ 9 മുതൽ 11 വരെ, 4 മുതൽ 8 വരെ), 24: ധ്വനി സാംസ്കാരിക വേദി ചിറ്റയം (ഇന്നു രാവിലെ 10 മുതൽ 2 വരെ), 25: രഞ്ജിനി ക്ലബ് അമ്പഴവയൽ (നാളെ 10 മുതൽ 5 വരെ), 26, 27: പനയം ഗവ.
പ്രീ പ്രൈമറി സ്കൂൾ (നാളെ 10 മുതൽ 5 വരെ), 28: പനയം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ (ഇന്ന് 10 മുതൽ ഒന്ന് വരെയും 5 മുതൽ 8 വരെയും), 29: ആലുംമൂട് ഗ്രാമം ക്ലബ് (21), എംഇഎസ് പാമ്പാലിൽ സ്കൂൾ (22), താന്നിക്കമുക്ക് മസ്ജിദ് (23), 30,31: ചാത്തിനാംകുളം ഇർഷാദിയാ ഹാൾ (21), ഗുരുകുലം വാർഡ് 33 അങ്കണവാടി (22, 23 തീയതികൾ), 32: താന്നിക്കമുക്ക് മസ്ജിദ് (23), 33: പനയം വില്ലേജ് ഓഫിസ് (21), 34: പനയം വില്ലജ് ഓഫിസ് (21, 23).
29 മുതൽ 34 വരെയുള്ള ബൂത്തുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.
അഞ്ചാലുംമൂട് ∙ തൃക്കരുവ വില്ലേജ് പരിധിയിലെ ബൂത്തുകളിൽ വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നതിന് ഇന്നും നാളെയുമായി കലക്ഷൻ സെന്ററുകൾ തുറക്കും.
ഇന്ന് ബൂത്ത് 1,7– തരംഗിണി ക്ലബ് പ്രാക്കുളം, ബൂത്ത് 5,6 – അഷ്ടജലറാണി സ്കൂൾ, ബൂത്ത് 10 – പ്രതിഭ ക്ലബ് ,കാഞ്ഞാവെളി, ബൂത്ത് 14,15 – കെഎംജെ ഹാൾ, കരുവ പള്ളി. നാളെ ബൂത്ത് 16,17 – എൻഎസ്എസ് കരയോഗം,ഞാറയ്ക്കൽ, ബൂത്ത് 18 – ഫീനിക്സ് ക്ലബ്, ജവാൻ മുക്ക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

