
ഓച്ചിറ∙ ഓണാഘോഷവും ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓച്ചിറയിലെ ഗതാഗതക്കുരുക്കും ജന തിരക്കും നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികൾ, ദേശീയപാത നിർമാണക്കരാർ കമ്പനി പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു. ദേശീയപാത വികസനം നടക്കുന്നതിനാൽ ടൗണിൽ ഗതാഗതക്കുരുക്കിന് സാധ്യത കൂടുതലാണ്.
25 മുതൽ ടൗണിൽ വൺവേ സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായി. കല്ലൂർ മുക്ക്, വഞ്ചിത്ര ജംക്ഷൻ, വലിയകുളങ്ങര ജംക്ഷൻ, ചങ്ങൻകുളങ്ങര ജംക്ഷൻ എന്നിവിടങ്ങളിൽ ഇട
റോഡുകളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് കൂടുതൽ ലാൻഡിങ് സംവിധാനം ഏർപ്പെടുത്തും. വിവിധ സ്ഥലങ്ങളിൽ പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്താനും ടൗണിലെ വഴിയോര കച്ചവടങ്ങൾ പൂർണമായി ഒഴിപ്പിക്കാനും തീരുമാനിച്ചു.
25 മുതൽ പുതിയ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗവും ടെംബിൾ ബൈപാസ് വഴിയാണ് വൺവേ സംവിധാനം ഏർപ്പെടുത്തുന്നത്. അതിനു മുൻപ് പുതിയ ദേശീയപാതയുടെ ജോലി പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധിയും കരാർ കമ്പനിയായ വിശ്വസമുദ്രയുടെ മാനേജരും അറിയിച്ചു.
ടൗണിൽ പൂർണ സമയ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ആർ.ഡി.പത്മകുമാർ, ലത്തീഫാ ബീവി, ശ്രീലത പ്രകാശ്, ശ്രീരാജ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]