
കനാൽ റോഡുകൾ തകർച്ചയിൽ; പുനർ നിർമിക്കാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ കല്ലട ജലസേചന പദ്ധതിയുടെ ഇടതു, വലതു കര കനാലുകളുടെ വശങ്ങളിലൂടെയുള്ള റോഡുകൾ തകർന്നത് പുനർ നിർമിക്കാൻ നടപടിയില്ല. ഇടതുകര കനാലിന്റെ കരവാളൂർ പഞ്ചായത്ത് ഭാഗത്തെ മുഴുവൻ റോഡുകളും തകർന്ന നിലയിലാണ്. ഒട്ടേറെപ്പേർ യാത്ര ചെയ്യാൻ ഉപകരിക്കുന്ന പാതയാണിത്. വെഞ്ചേമ്പ്ജംക്ഷനിൽ നിന്ന് കനാൽ റോഡ് വഴി വാഴവിള ഭാഗത്ത് കൂടി നരിക്കൽ ഭാഗത്തേക്കും കോക്കാട് ഭാഗത്തേക്കും പോകുന്നതിന് ഉപകരിക്കുന്ന പാതയാണിത്.
മലയോര ഹൈവേ കടന്നുപോകുന്ന കരവാളൂർ കനാൽ പാലം മുതൽ കിഴക്കു ഭാഗത്തേക്ക് പോകുന്ന റോഡും സമ്പൂർണ തകർച്ചയിലാണ്. ഈറോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കെഐപിയുടെ ഭാഗത്തു നിന്നും നടപടിയില്ല. റോഡിന്റെ അറ്റകുറ്റപ്പണികൾ മറ്റ് ഏജൻസികളെ ഏൽപ്പിച്ചിട്ടുമില്ല. അതിനാൽ പതിറ്റാണ്ടുകളായി റോഡ് തകർച്ച നേരിടുകയാണ്. അടിയന്തരമായി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.