
മന്നാനിയ കോളജിൽ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാങ്ങോട് ∙ മന്നാനിയ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളില്‍ എംഎല്‍എമാരായ ചാണ്ടി ഉമ്മനും പി.സി.വിഷ്ണു നാഥും പങ്കെടുത്തു. ലഹരി മുക്ത കേരളത്തിനായി ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു. കോളജ് യൂണിയന് സംഘടിപ്പിച്ച പരിപാടികളില്‍ പ്രിന്‍സിപ്പലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രഫ. ഡോ. പി.നസീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദില്‍ഷാദ് ബിന്‍ അഷ്റഫ്, സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദ്, അധ്യാപകരായ ഡോ. എ.ഹാഷിം, ഡോ. കെ.ജസീധ, ഡോ. വൈ.എം. അബ്ദുല്‍ ഹാദി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ ഉപന്യാസ രചന, കാര്‍ട്ടൂണ്‍ രചന, മൈം, നാടകം എന്നിവയും സംഘടിപ്പിച്ചു.