
തപ്പിയത് രാസലഹരി; കിട്ടിയത് രേഖകളില്ലാത്ത പണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടവാസൽ ∙ രാസ ലഹരി കടത്ത് വർധിച്ച പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തിയിൽ തെന്മല പൊലീസും എക്സൈസ് വകുപ്പും ഡോഗ് സ്ക്വാഡും റൂറൽ പൊലീസ് ഡാൻസാഫും നടത്തിയ പരിശോധനയിൽ കേരളത്തിലേക്കു വന്ന കാറിൽ നിന്നു മതിയായ രേഖകളില്ലാത്ത 7.27 ലക്ഷം രൂപ പിടികൂടി. തുക കോടതിയിൽ ഹാജരാക്കി. അഭിലാഷ്, സുജിത്ത് എന്നിവരുടെ പക്കൽ നിന്നാണു പണം പിടികൂടിയത്.
രേഖകൾ ഹാജരാക്കിയാൽ പണം തിരികെ നൽകും. കള്ളപ്പണമാണെന്നു തെളിഞ്ഞാൽ ആദായ നികുതി വകുപ്പ് തുടർനടപടികൾ സ്വീകരിക്കും. തെന്മല ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ സുരേഷ് പണിക്കർ, ഡാൻസാഫ് എസ്ഐ ബാലാജി, എക്സൈസ് സിഐ ജി.ഉദയകുമാർ, ഇൻസ്പെക്ടർ രജിത്ത്, ബിനു, ജ്യോതിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.