കരുനാഗപ്പള്ളി ∙ വഴിവിളക്കുകൾ പകലും കത്തിക്കിടന്ന് ഏറെ വൈദ്യുതി നഷ്ടം ഉണ്ടായിട്ടും ഇതിനൊരു പരിഹാരം കാണാൻ കെഎസ്ഇബി അധികൃതരോ നഗരസഭ, പഞ്ചായത്ത് അധികൃതരോ ശ്രമിക്കുന്നില്ല. കരുനാഗപ്പള്ളി നഗരസഭയുടെ എല്ലാ വാർഡുകളിലും തഴവ, തൊടിയൂർ, കുലശേഖരപുരം, ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പഞ്ചായത്തുകളിലെ പല വാർഡുകളിലും പകലും കത്തിക്കിടക്കുന്ന തെരുവുവിളക്കുകൾ ഒട്ടേറെയാണ്.
മിക്ക വാർഡുകളിലും ഒരേ റോഡിലെ തന്നെ വഴിവിളക്കുകളാണു പലതും പകൽസമയത്തു കത്തിക്കിടക്കുന്നത്. എന്നാൽ, പല ഭാഗങ്ങളിലും ഒരു സമയത്തും കത്താത്ത വിളക്കുകളും ഒട്ടേറെ ഉണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
‘വൈദ്യുതി അമൂല്യമാണ്, പാഴാക്കരുത്’ എന്നു ക്ഷാമം വരുമ്പോൾ ബോധവൽക്കരണവുമായി ഇറങ്ങുന്ന കെഎസ്ഇബിയുടെ സെക്ഷൻ ഓഫിസുകളും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും ഈ ഊർജനഷ്ടം കണ്ടില്ലെന്നു നടിക്കുകയാണ്.
ഈ നിരുത്തരവാദപരമായ നടപടിയിലൂടെ ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്ന നഗരസഭ, പഞ്ചായത്ത് അധികൃതരെ തിരുത്താൻ ആരുമില്ലാത്ത സ്ഥിതിയാണ്. വലിയ തുകയാണ് തെരുവുവിളക്കുകൾ തെളിക്കുന്നതിനും പരിപാലനത്തിനും ആയി തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിയിൽ അടച്ചുകൊണ്ടിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

