പത്തനാപുരം∙ മക്കളോടൊപ്പം ഇടിക്കൂട്ടിൽ കയറിയ അമ്മമാർ ദേശീയ ചാംപ്യൻമാരായി. പട്ടാഴി ഏറത്ത് വടക്ക് മാരുതിയിൽ എസ്.ദേവിക, ഓടനാവട്ടം കിഴക്കേ വീട്ടിൽ റിന്റോ ഭവനിൽ ആശാ റിന്റോ എന്നിവരാണ് ബോക്സിങ് റിങ്ങിൽ ദേശീയ ചാംപ്യൻ പട്ടം നേടിയത്.
മക്കളായ റിയാനെയും മീനാക്ഷിയെയും ബോക്സിങ് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് കോംബാറ്റ് ഫൈറ്റ് ക്ലബ്ബിന്റെ കൊട്ടാരക്കര ശാഖയിൽ ഇവരെത്തിയത്.
മക്കളുടെ ഇടി കണ്ടതോടെ തങ്ങൾക്കും പഠിച്ചാലെന്തായി എന്നായി ചിന്ത. ക്ലബ് മാസ്റ്റർ ശരത്തും, ഇരുവരുടെ കുടുംബങ്ങളും സമ്മതം അറിയിച്ചതോടെ പരിശീലനം തുടങ്ങി.
ആദ്യം സംസ്ഥാന തലത്തിൽ സ്വർണം നേടിയ ഇവർ, പിന്നീട് ഗുജറാത്തിൽ നടന്ന ദേശീയ തല മത്സരത്തിലും വിജയികളായി.
65 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ആശാ റിന്റോ രണ്ട് വെള്ളിയും വെങ്കലവും നേടിയപ്പോൾ, 90 കിലോയിൽ മുകളിലുള്ളവരുടെ വിഭാഗത്തിൽ ദേവിക മൂന്ന് വെള്ളി മെഡൽ നേടി. മക്കൾക്കും ചാംപ്യൻഷിപ്പിൽ സമ്മാനം ലഭിച്ചു.
എൻജിനീയറിങ് കോളജിൽ അസി.പ്രഫസറാണ് എസ്.ദേവിക. നീലേശ്വരം വിമല ഹൃദയ കോൺവന്റ് സ്കൂളിലെ അധ്യാപികയാണ് ആശാ റിന്റോ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

