കൊല്ലം∙ ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ക്വാണ്ടം സെഞ്ചറി’ ശാസ്ത്ര പ്രദർശനം ഇന്ന് ആരംഭിക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം ടികെഎം കോളജ് ട്രസ്റ്റ് പ്രസിഡന്റ് ഡോ.
ഷഹൽ ഹസൻ മുസല്യാർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.
എം.ജെ.ഷീബ അധ്യക്ഷത വഹിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രഫ.
എൻ.ഷാജി, ടി.കെ.ജലാലുദ്ദീൻ മുസല്യാർ, രാജശേഖരൻ നായർ, പ്രഫ. ബോബി ടി.എഡ്വിൻ, എൻ.മോഹനൻ, എക്സിബിഷൻ കൺവീനർ ഡോ.
ചിത്ര ഗോപിനാഥ്, ഡോ. മുംതാസ് യഹിയ എന്നിവർ പ്രസംഗിച്ചു.
ക്വാണ്ടം സയൻസിന്റെ തുടക്കം മുതൽ ഇന്നു വരെയുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങളെ വിശദീകരിക്കുന്ന പ്രദർശനം 5 ദിവസം നീണ്ടുനിൽക്കും.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മുൻകൂട്ടി റജിസ്റ്റർ ചെയ്ത് പ്രദർശനം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രദർശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും.
ദിവസവും രാവിലെ 9 മുതൽ 7 വരെയാണ് പ്രദർശനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

