പുനലൂർ ∙ മണ്ഡലകാലം ആരംഭിച്ചതോടെ തീർഥാടകർ ധാരാളമായി ട്രെയിൻ മാർഗം പുനലൂരിൽ എത്തിത്തുടങ്ങി.
രാവിലെ എത്തുന്ന ചെന്നൈ – കൊല്ലം മെയിൽ, വേളാങ്കണ്ണി – എറണാകുളം എക്സ്പ്രസ്, മധുര – ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് പ്രധാനമായും അയ്യപ്പഭക്തർ പുനലൂരിലെത്തുന്നത്.
കെഎസ്ആർടിസി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും ബസ് സർവീസുകൾ നടത്തുന്നുണ്ട്.
ഇന്നു മുതൽ നന്ദേഡിൽ നിന്നും കൊല്ലത്തേക്ക് കാച്ചികുഡ, തിരുപ്പതി, മധുര, പുനലൂർ വഴി സ്പെഷൽ ട്രെയിൻ സർവീസും ആരംഭിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം സെക്കന്തരാബാദിൽ നിന്ന് കൊല്ലത്തേക്കും സ്പെഷൽ സർവീസ് ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം താംബരം – തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് സർവീസും പുനലൂർ വഴി ലഭ്യമായിരുന്നു.
എന്നാൽ ഇത്തവണ ചെന്നൈ ഭാഗത്തു നിന്ന് കൊല്ലത്തേക്ക് പുനലൂർ വഴി സ്പെഷൽ സർവീസില്ലാത്തത് തീർഥാടകരെ വലയ്ക്കുകയാണ്. എത്രയും വേഗം കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ പുനലൂർ വഴി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

