പുനലൂർ ∙ ജനങ്ങൾ വെറുക്കപ്പെട്ട പുനലൂരിലെ ഇടതു ഭരണത്തെ തൂത്തെറിയാൻ പൊതുസമൂഹം സജ്ജമാകണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി.
നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന ‘യുഡിഎഫ് മീറ്റ് ദി കാൻഡിഡേറ്റ്’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരവൂരിലും നഗരസഭയായി പത്തു വർഷം പിന്നിടുന്ന കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും വൻ വികസന പ്രവർത്തനങ്ങൾ നടത്തിയപ്പോഴും അര നൂറ്റാണ്ട് പിന്നിട്ട പുനലൂരിന്റെ അവസ്ഥ പരിതാപമാണ്.
ശുദ്ധജലം വിതരണം ചെയ്യുവാനും ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനും കഴിഞ്ഞിട്ടില്ല.
പുനലൂരിന്റെ ടൗൺഹാൾ കമ്പി കാലുകളിലാണ്.
നഗരസഭയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ തങ്ങളുടെ ഇഷ്ടക്കാരെ താൽക്കാലിക ജീവനക്കാരായി തിരുകി കയറ്റാനുള്ള ഇടമാക്കി താലൂക്ക് ആശുപത്രിയെ മാറ്റി . ശ്മശാനം തകരാറിലായിട്ട് ഒന്നര വർഷമായി.
ലൈഫ് ഫ്ലാറ്റ് സമുച്ചയം താമസക്കാർ ഇല്ലാതെ അനാഥ മന്ദിരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ യുഡിഎഫിന്റെ 36 സ്ഥാനാർഥികളെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ പരിചയപ്പെടുത്തി.
കെപിസിസി അംഗം ഭാരതീപുരം ശശി, യുഡിഎഫ് കൺവീനർ റോയി ഉമ്മൻ, യുഡിഎഫ് സെക്രട്ടറി എം.നാസർ ഖാൻ, അഞ്ചൽ സോമൻ, ഏരൂർ സുഭാഷ്, കെ.ശശിധരൻ, സഞ്ജു ബുഖാരി, സഞ്ജയ്ഖാൻ, പുനലൂർ സലീം, ഏബ്രഹാം മാത്യു, ശരൺ ശശി, അടൂർ എൻ.ജയപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

