പുനലൂർ ∙ രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം – ചെങ്കോട്ട റെയിൽപാതയിൽ പുനലൂർ ട്രാക്ഷൻ സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചു ട്രെയിൻ ഓടി.
ട്രയൽ റൺ വിജയിച്ച ശേഷം ഏറെ വൈകിയും കെഎസ്ഇബി വൈദ്യുതി നൽകാതിരുന്നതിനെത്തുടർന്നു പരാതികൾ ഉയർന്ന് 77 ദിവസം കഴിഞ്ഞപ്പോഴാണു വൈദ്യുതി എത്തിച്ചത്. കഴിഞ്ഞ ജൂലൈ 31നാണു പുനലൂർ കെഎസ്ഇബി സബ്സ്റ്റേഷനിൽ നിന്ന് പുനലൂർ റെയിൽവേ സ്റ്റേഷൻ യാർഡിനു സമീപത്തെ സബ്സ്റ്റേഷനിലേക്കു വൈദ്യുതി കടത്തിവിട്ട് ട്രയൽറൺ നടത്തിയത്.
റെയിൽവേയും കെഎസ്ഇബിയും തമ്മിൽ പ്രത്യേക കരാർ ഒപ്പുവച്ച ശേഷം ട്രെയിൻ ഗതാഗതത്തിന് ഉപകരിക്കുന്ന രീതിയിൽ വൈദ്യുതി ലഭ്യമാക്കും എന്നാണ് അന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. വൈദ്യുതി ഉപയോഗം രേഖപ്പെടുത്താൻ സബ് സ്റ്റേഷനിൽ സ്ഥാപിച്ച കിയോസ്കിൽ മീറ്ററും സ്ഥാപിക്കേണ്ടതായിരുന്നു.
ഒടുവിൽ നിക്ഷേപത്തുകയായി 2.72 കോടി രൂപ ഒടുക്കണം എന്നു കഴിഞ്ഞ 4നു റെയിൽവേയോട് കെഎസ്ഇബി രേഖാമൂലം ആവശ്യപ്പെട്ടു.
15-നു തുക ഒടുക്കി. തുടർന്ന് റെയിൽവേയും കെഎസ്ഇബിയും തമ്മിൽ കരാറും ഒപ്പിട്ടു.
കഴിഞ്ഞ ദിവസം രാവിലെ സബ്സ്റ്റേഷനിൽ മീറ്റർ സ്ഥാപിച്ചു. രാത്രി 8.22നാണു സബ്സ്റ്റേഷനിലേക്ക് വൈദ്യുതി നൽകിയത്. 8.48നു ട്രാൻസ്ഫോമറിലേക്കും വൈദ്യുതി കടത്തിവിട്ടു.
വൈദ്യുതി ലഭിക്കാൻ റെയിൽവേ കെഎസ്ഇബിക്ക് 28 കോടി രൂപ 3 വർഷങ്ങൾക്കു മുൻപു നൽകിയതാണ്. ഇതുവരെ പെരിനാട് നിന്നും ചെങ്കോട്ട
സബ് സ്റ്റേഷനിൽ നിന്നുമുള്ള സപ്ലൈ ഉപയോഗിച്ചാണു കൊല്ലം മുതൽ ചെങ്കോട്ട വരെ ഉള്ള പാതയിൽ ട്രെയിൻ സർവീസുകൾ നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

