അഭിമുഖം 23ന്
കൊല്ലം∙ തേവള്ളി ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ബോട്ടണി) ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 23നു 11നു സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
തൊഴിൽമേള ഇന്ന്
കൊല്ലം∙ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ഇന്നു 10.30നു സി.കേശവൻ സ്മാരക ടൗൺ ഹാളിൽ തൊഴിൽ മേള നടക്കും.
എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 42 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുമെന്ന് മേയർ ഹണി ബെഞ്ചമിൻ, ഡപ്യൂട്ടി മേയർ എസ്.ജയൻ, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ഗീതാകുമാരി, എം.സജീവ്, സജീവ് സോമൻ, യു.പവിത്ര എന്നിവർ പറഞ്ഞു.
ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന വിജ്ഞാനകേരളം ക്യാംപെയ്നിന്റെ ഭാഗമായാണ് മേള. കോർപറേഷൻ പരിധിയിലെ 4,000 തൊഴിലന്വേഷകർ പേരു റജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്പോട്ട് റജിസ്ട്രേഷനും ഉണ്ടാകും. ഐടി, ഫിനാൻസ്, ഓട്ടമൊബീൽ, റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, സമുദ്രോൽപന്ന കയറ്റുമതി, ടെക്സ്റ്റൈൽസ്, ഹോട്ടൽ, ജ്വല്ലറി, ഹോം അപ്ല്ലൈൻസ്, ഇലക്ട്രോണിക് ഗാഡ്ജറ്റ് ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുന്ന. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, ആവശ്യമെങ്കിൽ കോർപറേഷൻ സൗജന്യ പരിശീലനം നൽകും.യുവജനങ്ങളെ പ്രാദേശിക തൊഴിൽ സാധ്യതകളിലേക്കും സംരംഭങ്ങളിലേക്കും എത്തിക്കുകയും കർമനിരതമായ ജീവിതശൈലി രൂപപ്പെടുത്തി, സാമ്പത്തിക വളർച്ചയിൽ ഭാഗമാക്കുകയാണു ലക്ഷ്യമെന്ന് അവർ പറഞ്ഞു.
ടിടിസി സീറ്റൊഴിവ്
കുണ്ടറ∙ കുമ്പളം സെന്റ് തെരേസാസ് ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് കോട്ടയിൽ സീറ്റൊഴിവുണ്ട്.
ഫോൺ: 9809692733, 9447223886
സീറ്റ് ഒഴിവ്
ചെങ്ങമനാട്∙ എംപിഎം ഐടിഐയിൽ ഇലക്ട്രിഷ്യൻ,ഫിറ്റർ ട്രേഡുകളിൽ സീറ്റ് ഒഴിവ് ഉണ്ട്. ഫോൺ: 0474-2402535, 85478 70117.
ഇ- ഗ്രാൻഡ്
കൊട്ടാരക്കര∙ സെന്റ് ഗ്രിഗോറിയോസ് കോളജിൽ 2020-2021 അധ്യയന വർഷത്തെ കെപിസിആർ, ഒബിസി, ഒഇസി, എസ്സി വിഭാഗത്തിൽപ്പെട്ടവരുടെ ഇ- ഗ്രാൻഡ് ആനുകൂല്യം കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാർഥികൾ അടുത്ത മാസം 30നു മുൻപ് തിരിച്ചറിയൽ രേഖകളുമായി എത്തി തുക കൈപ്പറ്റണം.
യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒന്നാം ബാച്ച്,ഒന്നാം സെമസ്റ്റർ യുജി (രണ്ടാം സപ്ലിമെന്ററി) മലയാളം, ഇംഗ്ലിഷ്, അറബിക്, ഹിന്ദി, സംസ്കൃതം പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ് സൈറ്റിൽ നിന്നും ലഭിക്കും.
സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ഡൗൺലോഡ് ചെയ്യാം.
സൗജന്യ കാൻസർ പരിശോധന ക്യാംപ്
കൊല്ലം ∙ മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ സഹായി കാൻസർ കെയർ പ്രോജക്ടിന്റെ നേതൃത്വത്തിൽ സൗജന്യ കാൻസർ ചികിത്സാ ക്യാംപ് ഇന്ന് രാവിലെ 9 മുതൽ കൊട്ടാരക്കര എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ നടത്തും. ഭദ്രാസന എപ്പിസ്കോപ്പ ഡോ.
തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും. 8547583861, 9188461620
സിബിഎസ്ഇ ജില്ലാ കലോത്സവം ഇന്ന് കടയ്ക്കലിൽ തുടങ്ങും
കടയ്ക്കൽ∙ സിബിഎസ്ഇ ജില്ലാ കലോത്സവം കടയ്ക്കൽ എജി പബ്ലിക് സ്കൂളിൽ ഇന്ന് രാവിലെ 9ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.
സഹോദയ കോംപ്ലക്സ് ജില്ലാ പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷത വഹിക്കും. ജില്ലയിലെ 30 സ്കൂളുകളിൽ നിന്നായി 3000 കലാ പ്രതിഭകൾ പങ്കെടുക്കും.
44 ഇനങ്ങളിൽ 5 കാറ്റഗറികളിൽ ആണ് മത്സരം. രണ്ടാം ഘട്ടം കരവാളൂരിൽ 26 ന് തുടങ്ങും.
കേരളോത്സവം ഇന്ന്
ചിറക്കര ∙ പഞ്ചായത്ത് കേരളോത്സവം ഇന്ന് ആരംഭിക്കും.
30നു സമാപിക്കും.ഇന്ന് രാവിലെ 8.30നു എസ്എസ്ബി ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് പാസ്റ്റ് ജിഎച്ച്എസ് ഗ്രൗണ്ടിൽ സമാപിക്കും. 9നു പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.സജില ഉദ്ഘാടനം നടത്തും.
30നു വൈകിട്ട് 6നു ഒഴുകുപാറ ഫ്രണ്ട്സ് അങ്കണത്തിൽ ജി.എസ്.ജയലാൽ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിറക്കര ജിഎച്ച്എസ് ഗ്രൗണ്ട്, ചിറക്കര കാസ്ക്, നെടുങ്ങോലം രംഗശ്രീ, ഉളിയനാട് കെ.പി.ഗോപാലൻ ഗ്രന്ഥശാല, പഞ്ചായത്ത് മിനി ഓഡിറ്റോറിയം, പഞ്ചായത്ത് അങ്കണം, പഞ്ചായത്ത് മിനി കോൺഫറൻസ് ഹാൾ, ചിറക്കരത്താഴം ഡയാന ഗ്രൗണ്ട്, ഒഴുകുപാറ ഫ്രണ്ട്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വിവിധ മത്സരങ്ങൾ നടക്കും.
ഗാനസന്ധ്യ നാളെ
മരക്കുളം ∙ സെന്റ് തോമസ് മാർത്തോമ്മാ ഇടവക മരക്കുളം തോമസ് മാർത്തോമ്മാ പള്ളിയിൽ ഇന്ത്യ ക്യാംപസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റിന്റെ നേതൃത്വത്തിൽ ‘സുവർണ ഗീതങ്ങൾ 2025’ ഗാനസന്ധ്യ നാളെ വൈകിട്ട് 6 നു നടത്തും.
കൊല്ലം ക്യാംപസ് വോയ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സാധു കൊച്ചുകുഞ്ഞ് ഉപദേശി, മഹാകവി കെ.വി.സൈമൺ, ബ്രദർ എം.ഇ.ചെറിയാൻ ഭക്തവത്സലൻ, ബി.
നാഗൽ സായിപ് തുടങ്ങിയ ദൈവദാസൻമാർ രചിച്ച ഗാനങ്ങൾ ആലപിക്കുമെന്നു വികാരി റവ. ഡി.സുനിൽ അറിയിച്ചു.
മനോരമ എം ഫോർ മാരി സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് പുത്തയത്ത്
മലയാള മനോരമ എം ഫോർമാരി ഡോട് കോമിനെ കുറിച്ച് അറിയാനും പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരം കരുകോൺ റോഡ് പുത്തയം ജംക്ഷനിൽ അഞ്ചൽ കോ–ഓപറേറ്റിവ് ബാങ്കിനു സമീപമുള്ള സിഎസ്സി സെന്ററിൽ ഒരുക്കി.
ഇന്നു 10 മുതൽ വൈകിട്ട് 5 വരെയാണ് ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്കുണ്ട്. വിവരങ്ങൾക്ക്: 9074556548.
ഗതാഗത നിയന്ത്രണം
കൊടൂരാർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം.
6 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
വൈദ്യുതി മുടക്കം
പള്ളിമുക്ക് ∙ വൈ മുക്ക്, മാച്ച് ഫാക്ടറി, ജനത, കയ്യാലയ്ക്കൽ, എസ്ബിഎം, തോപ്പ് വയൽ, മോസ്ക്, എംടിബി, അക്കരവിള, മാടൻനട, കാക്കത്തോപ്പ്, ഫെറി, വേളാങ്കണ്ണി, ബ്രിഡ്ജ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. കടപ്പാക്കട
∙ തങ്കം മാൾ, ലക്ഷ്മണ നഗർ, ക്വാളിറ്റി ബ്രഡ്, ഗാന്ധി നഗർ, ഭാവന നഗർ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]