
പുനലൂർ ∙ പോഷകസമൃദ്ധമായ കൂൺ സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി മലയാള മനോരമ 23ന് 10 മുതൽ 1 വരെ പുനലൂർ ചെമ്മന്തൂർ സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇതു സംബന്ധിച്ചു ക്ലാസ് നടത്തും. വ്യവസായ ആവശ്യത്തിനു കൃഷി നടത്താൻ താൽപര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണു ക്ലാസ്.
വീടുകളിലും ഫ്ലാറ്റുകളിലും ചെലവുകുറഞ്ഞ കൂൺകൃഷി ചെയ്യാനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ഈ മേഖലയിൽ 18 വർഷത്തെ പ്രവൃത്തിപരിചയം ഉള്ള എസ്.താജുന്നിസ നയിക്കും.
കൂണുകളുടെ പല ഇനങ്ങളും അവ വീട്ടാവശ്യത്തിനും വ്യവസായികമായും കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട രീതികളും വിശദമായി പ്രതിപാദിക്കും.
250 രൂപ അടച്ച് ഒരു വർഷത്തെ കർഷകശ്രീ വരിക്കാർ ആകുന്നവർക്കു ക്ലാസിൽ സൗജന്യമായി പങ്കെടുക്കാം. കൂടാതെ അവർക്ക് 2026ലെ കർഷകശ്രീ ഡയറിയും ലഭിക്കും.
ആദ്യം പണമടച്ചു റജിസ്റ്റർ ചെയ്യുന്ന 100 പേർക്കു മാത്രമായിരിക്കും പ്രവേശനം. വിവരങ്ങൾക്ക്: 9778428712 (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]