
കൊല്ലം∙മാനത്തു മഴക്കാറു കണ്ടാൽ വീടിനുള്ളിൽ വെള്ളം കയറുമെന്ന നെഞ്ചിടിപ്പോടെ ഒരു കുടുംബം. കൊല്ലം ബൈപാസ് റോഡിൽ കടവൂർ പള്ളിവേട്ട
ചിറയ്ക്കു സമീപം കെവിഎൻആർഎ 57ൽ വയലിൽ കരോട്ട് വീട്ടിൽ വിജയമ്മയ്ക്കും കുടുംബത്തിനുമാണ് ഈ ദുർഗതി. ദേശീയ പാത നിർമാണം ആരംഭിച്ച നാൾ മുതൽ ഇതാണ് അവസ്ഥ.
വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ തോരാതെ പെയ്ത മഴയിൽ റോഡിലെ വെള്ളമെല്ലാം വീടിന് അകത്തേക്ക് ഒഴുകിയെത്തി. പുലർച്ചെ 4നു വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുറിക്കുള്ളിലും വെള്ളം കയറിയത് അറിയുന്നത്.
തറയിൽ വച്ചിരുന്ന സാധനങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. മുൻപു വീടിന്റെ മുറ്റം വരെ മാത്രം എത്തുമായിരുന്ന വെള്ളം ഇന്നലത്തെ മഴയിൽ വീടിന് അകത്തും കയറി.
റോഡ് നിർമാണത്തിന്റെ ഭാഗമായി ഇവിടെ ഉയരപ്പാതയുടെ നിർമാണം നടന്നു വരികയാണ്.
ഉയരപ്പാതയിൽ മണ്ണിട്ട് ഉയർത്താത്ത ഭാഗത്തു കെട്ടിനിൽക്കുന്ന മഴവെള്ളവും സർവീസ് റോഡിലെ വെള്ളവും ഇപ്പോൾ വിജയമ്മയുടെ വീട്ടിലേക്കാണ് ഒഴുകുന്നത്. നേരത്തേ ഇവിടെ ഒരു തോടുണ്ടായിരുന്നു.
ഇതു മൂടിയ ശേഷമാണ് ഇവിടെ പുതിയ ഒാട കെട്ടിയത്. ഈ ഒാട
സർവീസ് റോഡിൽ നിന്നു ഏറെ താഴ്ചയിലാണ്. ഒാടയിലേക്കു വെള്ളം ഒഴുകാനായി സ്ഥാപിച്ചിട്ടുള്ള ദ്വാരങ്ങൾ മണ്ണു വീണ് അടഞ്ഞു.
ഇന്നലെ രാവിലെ റോഡിന്റെ കരാർ തൊഴിലാളികൾ എത്തി ഇവ വൃത്തിയാക്കി. മഴ പെയ്യുമ്പോൾ മണ്ണ് ഒലിച്ച് വീണ്ടും അടയാൻ സാധ്യതയുണ്ട്.
അതിനാൽ വെള്ളക്കെട്ട് മാറ്റാൻ ശാശ്വത പരിഹാരം കാണണമെന്നാണു വീട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]