
മേൽമൂടിയില്ലാത്ത ഓടകളും കുഴികളും മൺകൂനയും: റോഡിൽ കെണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാത്തന്നൂർ ∙ദേശീയപാതയിലെ മേൽമൂടിയില്ലാത്ത ഓടകളും വീതി കുറഞ്ഞ സർവീസ് റോഡിന്റെ വശങ്ങളിലെ കുഴികളും മൺകൂനയും അപകട ഭീഷണി ഉയർത്തുന്നു. ചാത്തന്നൂർ തിരുമുക്ക്, പൊലീസ് സ്റ്റേഷൻ, കെഎസ്ആർടിസി ജംക്ഷൻ തുടങ്ങിയ ഭാഗങ്ങൾ ഇത്തരത്തിൽ അപകട ഭീഷണി സൃഷ്ടിക്കുകയാണ്. ഗതാഗതക്കുരുക്കും അപകടവും സൃഷ്ടിച്ചിട്ടും തിരുമുക്ക് അടിപ്പാതയ്ക്കു സമീപത്തെ കുഴി നികത്തുന്നതിനു നടപടി ഇല്ല.കെഎസ്ആർടിസി ഡിപ്പോ ജംക്ഷനു സമീപം ഓട തുറന്നു കിടക്കുന്നതു വലിയ അപകട ഭീഷണിയാണ്. വാഹനങ്ങൾ കഷ്ടിച്ചാണു കുഴിയിൽ അകപ്പെടാതെ രക്ഷപ്പെടുന്നത്. അപകട മുന്നറിയിപ്പ് നൽകിയിരുന്ന ഇരുമ്പു ബാരിക്കേഡ് ഏറെ നാളായി ഓടയിൽ വീണു കിടക്കുകയാണ്.
ബാരിക്കേഡ് കുഴിയിൽ നിന്നു എടുത്തു പുനസ്ഥാപിക്കുന്നതിലും നിർമാണ കമ്പനിക്ക് അലംഭാവമാണെന്നു പരാതിയുണ്ട്.ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം സർവീസ് റോഡിലെ കുഴിയും അപകട ഭീഷണിയാണ്. ഇതിൽ നിന്നെടുത്ത മണ്ണും റോഡിൽ കൂട്ടിയിട്ടിരിക്കുകയാണ്. കാൽനട യാത്രക്കാർ ഇതുമൂലം വലയുകയാണ്. മറ്റൊരു ഭാഗത്ത് ഓട നിറയെ മൺകൂനയാണ്. തിരുമുക്ക് അടിപ്പാതയ്ക്ക് സമീപം സർവീസ് റോഡിൽ ആഴത്തിൽ കുഴി എടുത്തിട്ട് ഒരു വര്ഷത്തിലേറെയാകുന്നു. കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഇതിൽ അകപ്പെട്ടു. വീതി കുറഞ്ഞ ഭാഗത്താണ് കുഴിയുള്ളത്. ഇതു മൂലം ഗതാഗതക്കുരുക്ക് പതിവാണെങ്കിലും നടപടി ഇല്ല. ദേശീയപാതയിൽ അടിപ്പാത നിർമാണം ആദ്യം ആരംഭിച്ചത് ഇവിടെയാണ്. ഇതുവരെ നിർമാണം പൂർത്തിയാകാത്തതിനാൽ ജനങ്ങൾ വലയുകയാണ്.