കുണ്ടറ∙ ആർദ്രം പദ്ധതി വഴി ആരോഗ്യ രംഗത്ത് കേരളം രാജ്യാന്തര നിലവാരത്തിലുള്ള വികസനം നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
50000 കോടി രൂപയുടെ പശ്ചാത്തല വികസനം വികസനം ലക്ഷ്യമിട്ട ആരംഭിച്ച കിഫ്ബി വഴി ഇപ്പോൾ 90000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഇതിലൊന്നാണ് കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിടം. മാതൃ മരണ നിരക്ക് കുറയ്ക്കാനും ആയുർദൈർഘ്യം കൂട്ടാനും കഴിഞ്ഞത് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുടെ മികവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു.
മന്ത്രി കെ. എൻ.
ബാലഗോപാൽ, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എം.മുകേഷ്, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആർ. ലതാദേവി, ജില്ലാ കലക്ടർ എൻ.ദേവിദാസ്, മുൻ മന്ത്രി ജെ.
മേഴ്സിക്കുട്ടിയമ്മ, ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് ബി. ബൈജു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.
കെ.ജെ. റീന, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.
ജി. ബാബുലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
കിഫ്ബിയിൽ നിന്ന് അനുവദിച്ച 76 കോടി രൂപ ഉപയോഗിച്ചാണ് 8 നിലകെട്ടിടം പൂർത്തിയായിരിക്കുന്നത്.2 ആഴ്ചയ്ക്കുള്ളിൽ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറാൻ കഴിയുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.
ഗൈനക്കോളജി, ഫാർമസി, ഡയാലിസിസ് യൂണിറ്റ് എന്നിവ പഴയ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കും.
കൂടുതൽ ജീവനക്കാരെ നിയമിക്കണം
ആശുപത്രിയുടെ പൂർണ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ ഇനിയും നിയമിച്ചിട്ടില്ല. ജനറൽ വിഭാഗം, ഗൈനക്കോളജി, ശിശു വിഭാഗം, ഡെന്റൽ വിഭാഗം എന്നിവ എല്ലാ ദിവസവും ഉണ്ട്.
അസ്ഥി വിഭാഗത്തിന്റെ സേവനം ആഴ്ചയിൽ 2 ദിവസം ലഭ്യമാണ്. 24 മണിക്കൂറും അത്യാഹിത വിഭാഗമുള്ള താലൂക്ക് ആശുപത്രിയിൽ നിലവിൽ 14 ഡോക്ടർമാരാണ് ഉള്ളത്.
14 നഴ്സുമാർ, 5 നഴ്സിങ് അസിസ്റ്റന്റുമാർ, 8 ഗ്രേഡ് 2 ജീവനക്കാർ എന്നിങ്ങനെയാണ് സ്റ്റാഫുകളുടെ എണ്ണം.രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഫാർമസിയുടെ പ്രവർത്തനം.
എന്നാൽ നിലവിൽ ആകെ 4 ജീവനക്കാർ മാത്രമാണ് ഫാർമസിയിൽ ഉള്ളൂ. അതിൽ ഒരാൾ പ്രസവാവധിക്ക് പോയതോടെ ഫാർമസിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്.
രാത്രി ഫാർമസി പ്രവർത്തിക്കാത്ത സ്ഥിതിയാണ്.
ആശുപത്രിയുടെ സുരക്ഷയ്ക്കായി ആകെ 3 സെക്യൂരിറ്റി ജീവനക്കാർ മാത്രമേയുള്ളൂ.പുതിയതായി 4 ഡോക്ടർമാരെയും 4 നഴ്സുമാരെയും കൂടി നിയമിച്ചുവെന്നും കൂടുതൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനം നടത്തുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

