കൊട്ടിയം∙ ദേശീയപാത നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ വീണു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
ഇന്നലെ പുലർച്ചെ 5ന് മേവറം ജംക്ഷനിൽ കൊല്ലം ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിനോട് ചേർന്ന 5 അടി താഴ്ചയിലേക്കാണ് കാർ വീണത്.
കൂട്ടിക്കട–പീടിക മുക്ക് ഇടറോഡിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കവെയാണ് നിയന്ത്രണം വിട്ട് കാർ കുഴിയിലേക്ക് വീണത്. ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി കുഴിയുള്ള ഭാഗത്ത് സാധാരണ കോൺക്രീറ്റ് സ്ലാബുകൾ വച്ച് അതിൽ സ്റ്റിക്കർ പതിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ അതിന് പകരമായി പ്ലാസ്റ്റിക് റോപ്പാണ് വലിച്ചു കെട്ടിയിരിക്കുന്നത്. ദേശീയ പാത നിർമാണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു മുൻകരുതലും കരാർ കമ്പനി അധികൃതർ പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മേവറം ജംക്ഷനിൽ കൊല്ലത്തേക്ക് പോകുന്ന സർവീസ് റോഡിനോട് ചേർന്ന് പകൽ സമയത്ത് 6 വരി പാതയുടെ നിർമാണം നടക്കുന്നതും സർവീസ് നടത്തുന്ന ബസുകൾ സർവീസ് റോഡിൽ നിർത്തിയിടുന്നതും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. കൊട്ടിയം പൊലീസ് ഇടപെട്ട് മേവറം ജംക്ഷനിലെ ബസ് സ്റ്റോപ്പ് സ്വകാര്യ വാഹന ഷോറൂമിന് അടുത്തേക്ക് മാറ്റിയതായി കാണിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴും ബസുകൾ സർവീസ് റോഡിൽ തന്നെയാണ് നിർത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

