കൊട്ടിയം ∙ പറക്കുളം മുതൽ മൈലക്കാട് വരെ എലിവേറ്റഡ് ഹൈവേ വേണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയത്ത് ജനകീയ പ്രക്ഷോഭം നടത്താൻ വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു. മൈലക്കാട് ആർഇ പാനൽ തകർന്ന സാഹചര്യത്തിലും പറക്കുളത്ത് ആർഇ പാനൽ നിർമാണത്തിൽ ബലക്ഷയം ഉള്ളതിനാലും ജനങ്ങൾ ഭീതിയിലാണ്.
അതുകൊണ്ടാണ് ഈ ഭാഗത്ത് ഈ രീതിയിൽ നിർമാണപ്രവർത്തനം നടത്തണം എന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചത്. നേതൃത്വം നൽകാൻ കൊട്ടിയം സംയുക്ത സമര സമിതിക്കു രൂപം നൽകി.
സമര പ്രഖ്യാപന കൺവൻഷൻ 23 വൈകിട്ട് 3നു കൊട്ടിയം ജംക്ഷനിലെ അടിപ്പാതയിൽ നടക്കും. തുടർന്നു ഹർത്താൽ, റിലേ നിരാഹാരം, മനുഷ്യച്ചങ്ങല തുടങ്ങിയ സമര പരിപാടികളുമായി സമിതി മുന്നോട്ട് പോകും.
നിയമ വഴിയും സ്വീകരിക്കും.
യോഗത്തിൽ കൊട്ടിയം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.കബീർ അധ്യക്ഷനായി. മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി എസ്.പളനി, കൊട്ടിയം പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത്കുമാർ, റൈസിങ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ, ഡോൺ ബോസ്കോ കോളജ് ഡയറക്ടർ ഫാ.
ബോബി ജോൺ, സിപിഐ ആദിച്ചനല്ലൂർ എൽസി സെക്രട്ടറി ശശിധരൻ പിള്ള, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബിജു സൂര്യ, പറക്കുളം ജനകീയ സമിതി ഭാരവാഹികളായ നാസർ കുഴിവേലിൽ, താഹ പറക്കുളം, എസ്യുസിഐ ഏരിയ സെക്രട്ടറി രാമചന്ദ്രൻ, കൊട്ടിയം പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം ഗോപൻ ഉപാസന, നൂറുദ്ദീൻ കൊട്ടിയം, നജീം കെ.സുൽത്താൻ, എച്ച്കെഎം കോളജ് ഓഫ് എജ്യുക്കേഷൻ ചെയർമാൻ അബ്ദുൽ കരീം, കൊട്ടിയം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഷിബു മനോഹർ, മുജീബ് പള്ളിമുറ്റം, കിംസ് ആശുപത്രി പിആർഒ, നിത്യ സഹായ മാതാ ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ എന്നിവരും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളും തൊഴിലാളി സംഘടന നേതാക്കളും പ്രസംഗിച്ചു. ഭാരവാഹികൾ: എസ്.കബീർ (ചെയ.), എസ്.പളനി (കൺ.), ബിജു സൂര്യ (ട്രഷ.).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

