ചാത്തന്നൂർ ∙ കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കൽ ഏലായിൽ കാട്ടുപന്നികൾ ഇറങ്ങി നെൽക്കൃഷി നശിപ്പിച്ചു. നടയ്ക്കൽ, വേളമാനൂർ തുടങ്ങിയ മേഖലകളിൽ കാട്ടുപന്നിക്കൂട്ടങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതു കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇതിനോടകം ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിച്ചു. നടയ്ക്കൽ ഏലായിലെ 10 ഏക്കറോളം സ്ഥലത്ത് 2 ലക്ഷം രൂപ ചെലവഴിച്ചാണു കൃഷി ഇറക്കിയത്.
പന്നികൾ കൂട്ടത്തോടെ എത്തിയാണു കൃഷി നശിപ്പിക്കുന്നത്. സന്ധ്യയ്ക്കിറങ്ങുന്ന ഇവ പുലരുംവരെ പ്രദേശത്തു കറങ്ങും.
മരച്ചീനി, വാഴ, ചേമ്പ്, പച്ചക്കറി കൃഷി തുടങ്ങിയവ എല്ലാം പന്നികൾ നശിപ്പിക്കും.
കൃഷി വായ്പ എടുത്താണു മിക്കവരും കൃഷി ഇറക്കിയിരിക്കുന്നത്. വിളനാശത്തിനു കർഷകർക്കു നഷ്ടപരിഹാരം ലഭിക്കുന്നുമില്ല.
കൃഷി നശിക്കുന്നതിനാൽ കർഷകർ പലരും കടക്കെണിയിലാകുകയാണ്. ഇതെല്ലാം പാടങ്ങളും പറമ്പുകളും തരിശായി കിടക്കാൻ കാരണമാകുമെന്നാണ് ആക്ഷേപം. കാട്ടുപന്നികളെ പേടിച്ച് ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നേരം പുലർന്നതിനു ശേഷം ആണ് ഇപ്പോൾ ഈ ഭാഗത്തു ജോലി ആരംഭിക്കുന്നത്.
സന്ധ്യ കഴിഞ്ഞാൽ നാട്ടുകാർ ഇവയുടെ ആക്രമണം ഭയന്നു പുറത്ത് ഇറങ്ങുന്നതും കുറച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

