ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം: സിറ്റി പൊലീസ് ഡാൻസാഫ് സംഘത്തെ ഒഴിവാക്കിയെന്ന് ആക്ഷേപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ഓയൂർ ഓട്ടുമലയിൽ നിന്നു ബാലികയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണ മികവിൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ചവരുടെ പട്ടികയിൽ നിന്നു സിറ്റി പൊലീസ് ഡാൻസാഫ് സംഘത്തെ ഒഴിവാക്കിയെന്ന് ആക്ഷേപം. കേസിൽ തുമ്പു കണ്ടെത്തി, 3 പേരെ അറസ്റ്റ് ചെയ്ത ഡാൻസാഫ് സംഘത്തെയാണ് ഒഴിവാക്കിയത്.തമിഴ്നാട് വഴി രക്ഷപ്പെട്ടു പോകാമായിരുന്ന പ്രതികളെ പിടികൂടി ഉന്നത പൊലീസ് സംഘത്തിനു കൈമാറിയത് ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു.
സിറ്റി പൊലീസിനു കീഴിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനു ലഭിച്ച ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളിലൊരാൾ ചാത്തന്നൂർ സ്വദേശിനി അനിതകുമാരിയാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് അവരുടെ വീട്ടിലെത്തി കാറിന്റെ നമ്പറിൽ നിന്ന് മൊബൈൽ നമ്പർ തിരിച്ചറിഞ്ഞ് സൈബർ സെൽ സഹായത്തോടെ തമിഴ്നാട് അതിർത്തിയിലെ പുളിയറയിൽ നിന്നു പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ അറസ്റ്റ് ചെയ്തത് സംഘമാണ്.
പ്രതികളെ പിടികൂടിയ ശേഷമാണ് കേസ് റൂറൽ ജില്ല ക്രൈംബ്രാഞ്ചിനു കൈമാറിയത്. സിറ്റി പൊലീസിനു കീഴിലെ സ്റ്റേഷനുകളിലെ എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഡാൻസാഫ് സംഘത്തിന്റെ ഭാഗമായുണ്ടായിരുന്നു. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഊണും ഉറക്കവുമൊഴിഞ്ഞ് സേവനം ചെയ്ത ഉദ്യോഗസ്ഥരെ ബാച്ച് ഓഫ് ഓണർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. പഴുതടച്ച് ഇവർ നടത്തിയ അന്വേഷത്തിലൂടെയാണ് കുറ്റപത്രം അതിവേഗം സമർപ്പിക്കാൻ കഴിഞ്ഞത്. 2023 നവംബർ അവസാനമാണ് ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായത്.