അഞ്ചൽ ∙ കടമ്പാട്ടുകോണം – മധുര ഗ്രീൻഫീൽഡ് ഹൈവേ (എൻഎച്ച് –744) സ്ഥലം ഏറ്റെടുക്കൽ മൂലം ദുരിതം അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ സംയുക്ത സമര സമിതി തീരുമാനിച്ചു.
പ്രശ്ന പരിഹാരത്തിനു 3 മുന്നണികളുടെ നേതാക്കളും കാട്ടുന്ന അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു യോഗം വിലയിരുത്തി. കൊല്ലം , തിരുവനന്തപുരം ജില്ലകളിൽ ഹൈവേ കടന്നു പോകുന്ന എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണു തീരുമാനം.
സമര സമിതി കൺവീനർ വിശാൽ വർഗീസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ.എസ്.ഫാറൂക്ക്, ഭാരവാഹികളായ റാഫി, സതീഷ്കുമാർ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

