പുത്തൂർ ∙ അറ്റകുറ്റപ്പണിയും നവീകരണവുമില്ലാതെ പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായ ആലയ്ക്കൽ -ഇടയാടി റോഡ് നവീകരണം കരാർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിൽ വ്യാപക പ്രതിഷേധം. അടുത്തിടെ എസ്എൻപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുകൾനില ഉദ്ഘാടനം ചെയ്യാൻ മന്ത്രി വീണാ ജോർജ് എത്തുന്നതു പ്രമാണിച്ചു കുഴികളിൽ ക്വാറി വേസ്റ്റിട്ടു നികത്തിയിരുന്നു.
മന്ത്രി പോയതിനു പിറകേ റോഡിൽ വീണ്ടും കുഴികളായിത്തുടങ്ങി.
പവിത്രേശ്വരം പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും വിഹിതം ചേർത്ത് 17.2 ലക്ഷം രൂപ റീടാറിങ്ങിനായി വകയിരുത്തി കരാർ നൽകിയ റോഡാണിത്. കരാറുകാരൻ ധാരണാപത്രവും സമർപ്പിച്ചു.
പക്ഷേ മാസങ്ങൾ പലതു കഴിഞ്ഞിട്ടും റോഡിന്റെ അവസ്ഥയ്ക്കു മാറ്റമില്ല. ചെറുപൊയ്കയിൽ നിന്നു പുതുച്ചിറ വഴി പുത്തൂർ എത്താനുള്ള സമാന്തര പാതയും ചെറുമങ്ങാട് നിന്ന് എസ്എൻപുരം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു ഏക വഴിയുമാണിത്.
ആലയ്ക്കൽ മുതൽ 600 മീറ്ററോളം ദൂരം ജില്ലാ പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ ഉപയോഗിച്ച് 2 വർഷം മുൻപ് റീടാറിങ് നടത്തിയിരുന്നു.
അതു കഴിഞ്ഞ് ഇടയാടി ജംക്ഷൻ വരെ കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം വരുന്ന ഭാഗമാണ് ഏറ്റവും കൂടുതൽ തകർന്നു കിടക്കുന്നത്. ബസ് സർവീസില്ലാത്ത വഴിയാണിത്.
റോഡിന്റെ ദുരവസ്ഥ കാരണം ഓട്ടോ റിക്ഷ വിളിച്ചാൽ പോലും ഇതുവഴി വരാൻ മടിയാണെന്നു നാട്ടുകാർ പറയുന്നു. മഴയാണു പണി തുടങ്ങാൻ വൈകുന്നതിന്റെ കാരണം എന്നാണു വിശദീകരണം.
പക്ഷേ മഴ മാറിനിന്ന സമയത്തും ഒരു പണിയും തുടങ്ങിയില്ല എന്നാണു നാട്ടുകാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

