എഫ്ടിഎം ഒഴിവ്
ഏരൂർ ∙ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എഫ്ടിഎം ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ 11നു നടക്കും .
സ്പോട്ട് അഡ്മിഷൻ
കൊല്ലം∙ കെൽട്രോൺ നടത്തുന്ന ഡിസിഎ മോണ്ടിസോറി, സോഫ്റ്റ് വെയർ ടെസ്റ്റിങ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ഫയർ ആൻഡ് സേഫ്റ്റി, അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.ഹെഡ് ഒാഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം എന്ന വിലാസത്തിൽ ബന്ധപ്പെടുക.
8547631061.
തപാൽ അദാലത്ത്
കൊല്ലം∙ തപാൽ അദാലത്ത് 26ന് രാവിലെ 11 മുതൽ നടക്കും. മുൻപ് സ്വീകരിച്ചവയും പരിഹാരം കാണാത്തതുമായ പരാതികൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് DAK ADALAT ENDING SEP 2025 എന്ന തലക്കെട്ടോടെ പരാതി അയയ്ക്കണം.
അറബിക് ടൈപ്പിങ് കോഴ്സ്
കൊല്ലം ∙ കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി / തത്തുല്യം.
ഫീസ്: 3000 രൂപ. കാലാവധി: 3 മാസം.
അപേക്ഷാ ഫോമിന്: www.arabicku.in. അഡ്മിഷന് 20 ന് രാവിലെ 10 ന് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തുക.
9633812633, 04712308846
വിദ്യാർഥികൾക്ക് അവാർഡ്, രോഗബാധിതർക്ക് സഹായവിതരണം
പാരിപ്പള്ളി ∙ റൂറൽ സഹകരണ സംഘത്തിന്റെ 27 നു നടക്കുന്ന വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ചു മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകും. സംഘത്തിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾക്കാണ് അവാർഡ്.
എസ്എസ്എൽസി, പ്ലസ് ടു (സ്റ്റേറ്റ്, സിബിഎസ്ഇ) പരീക്ഷകളിൽ എ പ്ലസ് നേടിയവർ, ഡിഗ്രി, പിജി കോഴ്സുകൾക്ക് റാങ്ക് നേടിയവർ, പിഎച്ച്ഡി, മെഡിസിൻ/ എൻജിനീയറിങ്ങിനു ഗവ: കോളജുകളിൽ അഡ്മിഷന് അർഹരായവർ അപേക്ഷ നൽകണം. ഗുരുതരരോഗങ്ങൾ ബാധിച്ചു ചികിത്സയിൽ കഴിയുന്ന അംഗങ്ങൾക്ക് ചികിത്സ സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു .
25 നു മുൻപ് അപേക്ഷ ലഭിക്കണം.
സൗജന്യ മെഡിക്കൽ ക്യാംപ് 20ന്
കൊട്ടിയം∙പുല്ലിച്ചിറ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 20നു സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. രാവിലെ 10.30 മുതൽ 2 വരെയാണു പുല്ലിച്ചിറ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ ക്യാംപ് നടത്തുന്നത്.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഒാർത്തോ പീഡിക്സ് വിഭാഗങ്ങൾ ഉണ്ടായിരിക്കും. ലാബ് പരിശോധനകൾക്ക് 30% ഡിസ്കൗണ്ട് ലഭിക്കും.
വടം വലി മത്സരം
ചവറ∙ ബിസി ലൈബ്രറി 20ന് വൈകിട്ട് 6ന് കൊറ്റൻകുളങ്ങര ക്ഷേത്ര മൈതാനിയിൽ അഖില കേരള വടം വലി മത്സരം സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് 20,000, 10,000, 7500 രൂപ കാഷ് അവാർഡ് നൽകും.
9747457458. 9496242058.
കാവ്യാലാപന മത്സരം
അഞ്ചാലുംമൂട് ∙ നീരാവിൽ നവോദയം ഗ്രന്ഥശാല ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ – പ്ലസ് വൺ വിദ്യാർഥികൾക്കായി ഒക്ടോബർ 2നു രാവിലെ 10 മുതൽ കാവ്യാലാപന മത്സരം സംഘടിപ്പിക്കും.
ഗാന്ധിജിയെക്കുറിച്ചുള്ള കവിതകളാണ് ആലപിക്കേണ്ടത്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം അന്നേ ദിവസം രാവിലെ 10നു ഗ്രന്ഥശാലയിൽ എത്തണം.
‘സർഗം 2025’ കഥാരചന മത്സരം
കൊല്ലം∙ കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി ‘സർഗം 2025’ സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ എന്നിങ്ങനെ കാഷ് അവാർഡ് ലഭിക്കും.
2500 രൂപ വീതം മൂന്ന് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. എല്ലാ വിജയികൾക്കും കാഷ് അവാർഡിനൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.
സാഹിത്യ മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക.
മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സിഡിഎസ് അധ്യക്ഷയുടെ സാക്ഷ്യപത്രം സഹിതം 23ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ് രണ്ടാം നില, മെഡിക്കൽ കോളജ് പിഒ, തിരുവനന്തപുരം 695011 വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘സർഗം-2025 സംസ്ഥാനതല ചെറുകഥാരചന മത്സരം’ എന്നെഴുതണം. വിവരങ്ങൾക്ക് www.kudumbashree.org/sargam2025
ഷീല ആന്റണി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ്
കൊല്ലം∙ ട്രാക്കിന്റെ ലൈഫ് അംഗവും ജീവകാരുണ്യ മേഖലയിലെ പ്രവർത്തകയും ആയിരുന്ന ഷീല ആന്റണിയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഷീല ആന്റണി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡിന് ജില്ലയിൽ നിന്നുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച വനിതയ്ക്കാണ് (10,001 രൂപ) അവാർഡ്. അപേക്ഷകർ പ്രവർത്തന മികവ് തെളിയിക്കുന്ന രേഖകൾക്കൊപ്പം സ്വയം തയാറാക്കിയ അപേക്ഷയും ഫോട്ടോയും നൽകണം.
അവസാന തീയതി 30. ഒക്ടോബർ 12ന് നടത്തുന്ന ചരമവാർഷിക അനുസ്മരണ ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
അപേക്ഷ അയയ്ക്കേണ്ട വിലാസം: ട്രോമ കെയർ ആൻഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം (ട്രാക്ക്), ഷറീന ടവേഴ്സ്, പെട്രോൾ പമ്പിന് സമീപം , ബീച്ച് റോഡ്, ചിന്നക്കട
കൊല്ലം –1. തപാലിലോ, നേരിട്ടോ അല്ലെങ്കിൽ [email protected] എന്ന ഇ–മെയിൽ വിലാസത്തിലോ നൽകണം.
ക്യാംപുകൾ സംഘടിപ്പിക്കുന്നു
തലവൂർ∙ ദേശീയ ആയുർവേദ വാരാചരണത്തിന്റെ ഭാഗമായി തലവൂർ ആയുർവേദ ആശുപത്രിയിൽ വിവിധ ക്യാംപുകൾ സംഘടിപ്പിക്കുന്നു മുതിർന്നവരിലെ ഓർമക്കുറവ്, ഉറക്കക്കുറവ്, പ്രമേഹം, രക്ത സമ്മർദം എന്നിവ പരിശോധിക്കുന്നതിനാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
0475–2912505
വനിതാ ആരോഗ്യ ക്യാംപെയ്ൻ
കുളത്തൂപ്പുഴ∙ ആരോഗ്യ വകുപ്പിന്റെ വനിതാ ആരോഗ്യ ക്യാംപെയ്ൻ ജില്ലാതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.
തുഷാര അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കുള്ള സ്ക്രീനിങ് ക്യാംപ് സംഘടിപ്പിച്ചു.
2026 മാർച്ച് 8ന് സമാപിക്കും.
റൈസിങ് കൊട്ടിയം വാർഷിക പൊതുയോഗം 28ന്
കൊട്ടിയം∙ റൈസിങ് കൊട്ടിയത്തിന്റെ വാർഷിക പൊതുയോഗം 28നു വൈകിട്ട് 4നു കൊട്ടിയം വ്യാപാര ഭവനിൽ നടത്തുമെന്നു സെക്രട്ടറി രാജേഷ് ആധാരം അറിയിച്ചു.
ടികെഎം ആർട്സ് കോളജിൽ സെമിനാർ
കൊല്ലം ∙ ടികെഎം ആർട്സ് കോളജിലെ സുവോളജി വകുപ്പും ഭൂമിത്രസേന ക്ലബ്ബും സംയുക്തമായി ഇന്നു മുതൽ കോളജിൽ 2 ദിവസത്തെ നാഷനൽ സെമിനാർ നടത്തും. ‘പ്ലാസ്റ്റിക്കുകളുടെ മറഞ്ഞിരിക്കുന്ന ബാധ്യതകൾ: ആവാസവ്യവസ്ഥയിലും വന്യജീവികളിലും ചെലുത്തുന്ന പാരിസ്ഥിതിക ആഘാതങ്ങൾ’ എന്ന വിഷയത്തിലെ സെമിനാർ ഇന്ന് രാവിലെ 10ന് കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ.ഷീബ അധ്യക്ഷത വഹിക്കും.
പരിസ്ഥിതി സംരക്ഷണ സമിതി ‘അറിവ്’ യാത്ര 21 മുതൽ
കൊല്ലം∙പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രകൃതി നമ്മുടെ മാതാവ് എന്ന് സന്ദേശമുയർത്തി പരിസ്ഥിതി ഗ്രാമസ്ഥാപിത ത്രിദിന യാത്ര‘അറിവ്’ 21 മുതൽ 23 വരെ നടത്തും.
21ന് രാവിലെ 9ന് അഷ്ടമുടിക്കായൽ തീരത്തു നിന്നു യാത്ര ആരംഭിക്കും. എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം നിർവഹിക്കും. സ്കൂളുകൾ, പ്രധാന ടൗൺ, ടാക്സി, ഒാട്ടോസ്റ്റാൻഡുകൾ, വിവിധ ആരാധനാലയങ്ങൾ, ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണം നടത്തുകയാണു ലക്ഷ്യം. 22നു മേയർ ഹണി ബഞ്ചമിനും 23ന് കൊല്ലം ഹരിത കേരള മിഷൻ ജില്ലാ കോ–ഒാർഡിനേറ്റർ എസ്.ഐസക്കും വിവിധ സ്ഥലങ്ങളിൽ നടത്തുന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.
എം ഫോർ മാരി ഡോട്ട് കോം: സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് പുനലൂരിൽ
പുനലൂർ ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. പുനലൂർ ഗ്രേസിങ് ബ്ലോക്ക് ഗവ.
എൽപി സ്കൂളിനു സമീപത്തുള്ള നവപ്രതിഭ ലൈബ്രറിയിൽ 19, 20 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിന് ഉള്ളത്.
ഫോൺ: 9074556548.
വൈദ്യുതി മുടക്കം
പള്ളിമുക്ക് ∙ മാടൻനട, ഐടിസി, ഭരണിക്കാവ്, കാഞ്ഞങ്ങാട്, തമ്പുരാൻ മുക്ക്, റിലയൻസ്, സരസമ്മ, ചന്ദനയഴികം എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

