തൃശൂർ ∙ അച്ഛന്റെ ശിക്ഷണത്തിൽ തുടർച്ചയായ മൂന്നാം തവണയും കഥകളി എച്ച്എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി അഭിജിത് പ്രശാന്ത്. എട്ടു വയസ്സു മുതൽ കഥകളി പഠിക്കുന്ന അഭിജിത് പങ്കെടുത്ത ഗ്രൂപ്പ് കഥകളിക്കും എ ഗ്രേഡുണ്ട്. കലാമണ്ഡലം പന്മന പ്രശാന്താണ് അഭിജിത്തിന്റെ അച്ഛൻ.
കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിലെ ഗുരുവാണ് പന്മന പ്രശാന്ത്. പന്മന മനയിൽ എസ്ബിവിഎസ്ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഭിജിത്.
കഴിഞ്ഞ മൂന്നു വർഷമായി അച്ഛനും മകനും ശബരിമലയിൽ കഥകളി അവതരിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിൽ അവിടെ അയ്യപ്പചരിതം അവതരിപ്പിച്ചു ഇരുവരും.അമ്മ അഞ്ജന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

