കൊട്ടാരക്കര ∙ വിമത സ്ഥാനാർഥികൾക്കായി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയ പ്രവർത്തകന്റെ പെട്ടിക്കട സിപിഎം പ്രവർത്തകർ കത്തിച്ചെന്നു പരാതി.
കോട്ടാത്തല കളീലുവിള ജംക്ഷനിലെ പെരുംകുളം തിരുവാതിരയിൽ ആർ.ദിനേശിന്റെ കടയാണു കഴിഞ്ഞ രാത്രിയിൽ കത്തിച്ചത്. കട
പൂർണമായും കത്തിയമർന്നു. സ്ഥലത്തു നിന്നു വടിവാളും കത്തിയ നിലയിൽ കണ്ടെത്തി.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണു സംഭവം. മൈലം പഞ്ചായത്തിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരെ മത്സരിച്ച മുൻ സിപിഎം പ്രവർത്തകർക്കു വേണ്ടി 2 വാർഡുകളിൽ ദിനേശ് പ്രചാരണത്തിനിറങ്ങി.
മൂഴിക്കോട് വാർഡിൽ മത്സരിച്ച എസ്.ശ്രീകുമാർ, കോട്ടാത്തല പടിഞ്ഞാറ് വാർഡിൽ മത്സരിച്ച സൗമ്യ എന്നിവർക്കായാണു പ്രചാരണം നടത്തിയത്. ശ്രീകുമാർ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും സൗമ്യ തോറ്റു.
സിപിഎം ആഹ്ലാദപ്രകടനത്തിനിടെ സൗമ്യയുടെ വീടിനു നേരെ പടക്കമെറിഞ്ഞതായും പരാതി ഉണ്ട്.
ഇതിന്റെ തുടർച്ചയായാണു പെട്ടിക്കട കത്തിച്ചത്.
40000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദിനേശിന്റെ പരാതിയിൽ 4 സിപിഎം പ്രവർത്തകർക്ക് എതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
ഇന്നലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധരും എത്തി തെളിവു ശേഖരണം നടത്തി.
പ്രദേശത്തെ നിരീക്ഷണക്യാമറകൾ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം.
കൊട്ടാരക്കര ∙ സിപിഐ സ്ഥാനാർഥിയുടെ വീടിനു നേരെ പടക്കം എറിഞ്ഞതായി പൊലീസിൽ പരാതി. മൈലം ഇഞ്ചക്കാട് കിഴക്ക് വാർഡിലെ സ്ഥാനാർഥി എസ്.ചന്ദ്രകലയുടെ വീടിനു നേരെ ബിജെപി പ്രവർത്തകർ പടക്കം എറിഞ്ഞതായാണു കൊട്ടാരക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

