കൊട്ടാരക്കര∙ സർക്കാർ ഭൂമിയിൽ നിന്ന കൂറ്റൻ മരം കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മുകളിലേക്ക് കടപുഴകിയിട്ട് നാല് മാസം. മുറിച്ചു മാറ്റാതെ അധികൃതർ.
വസ്തുവുടമയും കട നടത്തിപ്പുകാരുമെല്ലാം സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തു.
ഉടനെ ശരിയാക്കി തരാമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. കടയ്ക്ക് മുകളിൽ പതിച്ച മരം ജീവന് ഭീഷണിയായതോടെ ചായക്കട
നടത്തിപ്പുകാരൻ കട ഉപേക്ഷിച്ച് പോവുകയും ചെയ്തു.
എംസി റോഡിൽ മൈലം മുട്ടമ്പലത്താണ് സംഭവം.
മഴയിലും കാറ്റിലും കൂറ്റൻ പെരുമരം രണ്ട് കടകളുടെ മേൽ പതിക്കുകയായിരുന്നു. ബേക്കറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ അതേ പടി മരം വീണ് കിടക്കുന്നു.
സമീപത്തെ ചായക്കടയുടെ തകര ഷീറ്റുകൾ മരം വീണ് തകർന്നു. എആർ മൻസിലിൽ എ.സാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടവും ഭൂമിയും.
ഇത് ഒറ്റപ്പെട്ട മരം ഭീഷണിയല്ല.
വേറെയും കൂറ്റൻ മരങ്ങൾ അപകട
ഭീഷണി ഉയർത്തി നിൽക്കുന്നു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വർഷം മുൻപ് നിവേദനം നൽകിയിരുന്നു.
അന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മരങ്ങൾ ഭീഷണിയല്ലെന്നാണ് റിപ്പോർട്ട് നൽകിയത്. മരം കടപുഴകിയത് രാത്രി കട
അടച്ചതിന് ശേഷമായത് ഭാഗ്യമായി. ഇല്ലെങ്കിൽ ആളപായം ഉണ്ടാകുമായിരുന്നു.
സർക്കാർ ഭൂമി വർഷങ്ങളായി കാട് കയറി കിടക്കുന്നു.
അവിടെ സർക്കാർ സ്ഥാപനം പ്രവർത്തനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. ഒന്നും നടന്നില്ല.
സർക്കാർ ഭൂമിയിലെ മരം ആയതിനാൽ സ്വകാര്യ വ്യക്തികൾക്ക് മുറിച്ചു മാറ്റാനാകില്ല. ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൈലം പഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു.
മറ്റിടങ്ങളിലും ഭീഷണി
കൊട്ടാരക്കര∙ എംസി റോഡിൽ രവി നഗറിൽ കെഐപി ഭൂമിയിൽ നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റിരുന്നു.
ഏതാനും മാസം മുൻപാണ് സംഭവം. സമീപത്ത് ഒട്ടേറെ മരങ്ങൾ അപകടാവസ്ഥയിലാണ്.
വൻ അപകട സാധ്യതയാണുള്ളത്.
മരം മുറിച്ച് മാറ്റാൻ കെഐപി അധികൃതർ നൽകിയ കത്തിലും നടപടികൾ വൈകുന്നു. എം സി റോഡിലും ദേശീയപാതയിലും ഒട്ടേറെ ഇടങ്ങളിൽ കാലപ്പഴക്കം വന്ന് വീഴാറായ മരങ്ങൾ ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]