
കൊല്ലം ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല
വൈദ്യുതി മുടക്കം
അയത്തിൽ ∙ അപ്സര, ഇരട്ടക്കുളം, മാവേലി സ്റ്റോർ, എസ്എംഡി, സൂര്യ, കോടാലിമുക്ക്, കോണത്ത് ക്ഷേത്രം, കോ– ഓപ്പറേറ്റീവ് ആശുപത്രി, കണിയാംതോട് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ശക്തികുളങ്ങര ∙ നല്ലേഴ്ത്ത്, ശൂരൻ തോട്, ഇടപാടം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കന്റോൺമെന്റ് ∙ ജില്ലാ ആശുപത്രി പരിസരം, എസ്എസ് വാർഡ്, താലൂക്ക് കച്ചേരി, സ്ലോട്ടർ ഹൗസ്, പാർവതി മിൽ, എസ്എംപി പാലസ്, പവർ ഹൗസ് റോഡ്, ഇൻകം ടാക്സ് ഓഫിസ് പരിസരം, സ്റ്റേഡിയം, സായി, എസ്എൻ കോളജ് ജംക്ഷൻ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 ഭാഗികമായി വൈദ്യുതി മുടങ്ങും.
പരവൂർ∙ കല്ലുംകുന്ന്, പുഞ്ചിറക്കുളം, ചീനിവിള, ശാസ്താംകോവിൽ, കുറുപ്പ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സൗജന്യ നേത്ര പരിശോധനാ ക്യാംപ് ഇന്ന്
ഓടനാവട്ടം ∙ തുറവൂർ എൻഎസ്എസ് കരയോഗം ഇന്നു രാവിലെ 10 മുതൽ 1 വരെ കരയോഗ മന്ദിരത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര പരിശോധന വിഭാഗമാണു നേതൃത്വം നൽകുക. എൻഎസ്എസ് കൊട്ടാരക്കര യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഫോൺ – 9446400000, 9495196377.