
ഗവർണറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു; സംഘർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടാരക്കര ∙ ഗവർണർ രാജേന്ദ്ര അർലേക്കറെ വിളിക്കാൻ കോട്ടയത്തേക്കു പോയ ഔദ്യോഗിക വാഹനം എംസി റോഡിൽ കരിക്കത്തിനു സമീപം അപകടത്തിൽപെട്ടതിനെ തുടർന്നു സംഘർഷം. ഗവർണറുടെ അകമ്പടി വാഹനമോടിച്ച പൊലീസുകാരനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ സ്വകാര്യ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സ്വദേശി ജെ.റിജുവിനെ(46)യാണു പിടികൂടിയത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ഗവർണറുടെ വാഹനത്തിന് പിന്നാലെ അകമ്പടി വാഹനവും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ റിജുവിന്റെ കാറും ഗവർണറുടെ കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഗവർണറുടെ കാർ മുന്നോട്ട് നീങ്ങി റോഡ് വശത്തെ മൺതിട്ടയിലിടിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് അകമ്പടി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ പൊലീസുകാരൻ അനസിനെ റിജു കയ്യേറ്റം ചെയ്തതായാണു പരാതി. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുണ്ട്.