
കൊട്ടാരക്കര ∙ കോട്ടപ്പുറം മുസ്ലിം ജമാഅത്തിന്റെ നേർച്ച വഞ്ചി കുത്തിപ്പൊളിച്ചു മോഷ്ടാവ് പണം അപഹരിച്ചു. സമീപത്തെ ക്ഷേത്ര വഞ്ചിയിൽ നിന്നു പണം അപഹരിച്ച ശേഷം പരിസരത്തെ വീടുകളിലും മോഷണത്തിനു ശ്രമിച്ചു.
നേർച്ച വഞ്ചി കുത്തിപ്പൊളിക്കുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണു സംഭവം.
അടിവസ്ത്രം മാത്രം ധരിച്ചെത്തിയ കള്ളൻ ദേശീയപാതയോരത്തു സ്ഥാപിച്ച വഞ്ചി കുത്തിപ്പൊളിച്ചു പണവുമായി കടന്നുകളയുകയായിരുന്നു.
കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. പടിഞ്ഞാറെത്തെരുവ് – ഗോവിന്ദമംഗലം ഭാഗം രാത്രി സമയത്തു മദ്യപരുടെയും ലഹരി മാഫിയയുടെയും താവളം ആണെന്ന് ആക്ഷേപം ഉണ്ട്.
ഇത്തരം സാമൂഹിക വിരുദ്ധരെയും മോഷ്ടാക്കളെയും അകറ്റി നിർത്തുന്നതിനു കോട്ടപ്പുറം, മൂർത്തിക്കാവ്, ഗോവിന്ദമംഗലം ഭാഗങ്ങളിൽ പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]