
കൊല്ലം∙ മത്സ്യബന്ധനത്തിനു പോയ എൻജിൻ ഘടിപ്പിച്ച വള്ളം ശക്തമായ കാറ്റിൽ മറിഞ്ഞു. കടലിൽ വീണ 3 മത്സ്യത്തൊഴിലാളികളെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി.
മയ്യനാട് മുക്കം സ്വദേശികളായ ഇ.അബ്ദുൽ റഷീദ്(50), ഇ.നൗഷാദ്(46), എസ്.നിസാമുദീൻ(57) എന്നിവരാണ് കടലിൽ വീണത്. മുക്കം സ്വദേശി നവാസ്ഖാന്റെ ഉടമസ്ഥതയിലുള്ള മാഷാ അള്ളാ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാവിലെ 3ന് പള്ളിത്തോട്ടത്തു നിന്നാണ് ഇവർ മത്സ്യബന്ധനത്തിനായി പോയത്.
തീരത്തു നിന്നു 5 കിലോമീറ്റർ അകലെയായിരുന്നു അപകടം. ശക്തമായ കാറ്റിലും ഉയർന്നു പൊങ്ങിയ തിരയിലും വളളം തലകീഴായി മറിയുകയായിരുന്നു.
മുക്കാൽ മണിക്കൂറോളം തൊഴിലാളികൾ വള്ളത്തിൽ പിടിച്ചു കിടന്നു. പിന്നീട് അതുവഴി വന്ന മറ്റു വള്ളക്കാർ മൂന്നു പേരെയും രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.
കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി വള്ളം കെട്ടി വലിച്ച് കൊല്ലം പോർട്ടിൽ കൊണ്ടു വന്നു. അപകടത്തിൽ വള്ളം പൂർണമായും തകർന്നു.
വലകളും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. എൻജിനും കേടുപാടു സംഭവിച്ചു.
ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]