വിരമിക്കൽ’ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ‘ഇരിപ്പിടങ്ങൾ’ വിട്ടു നൽകാതെ സർക്കാർ വാഹനങ്ങൾ
കൊട്ടാരക്കര ∙ ‘വിരമിക്കൽ’ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ‘ഇരിപ്പിടങ്ങൾ’ വിട്ടു നൽകാതെ സർക്കാർ വാഹനങ്ങൾ. തുടർനടപടികൾ സർക്കാർ ഫയലുകളിൽ കരുങ്ങിക്കിടക്കുന്നതാണു കാരണം.
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ പരിസരത്തു തഹസിൽദാരുടേതുൾപ്പെടെ 3 വാഹനങ്ങൾ വിശ്രമിക്കുന്നുണ്ട്. 15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ നിരത്തിൽ ഇറക്കരുത് എന്ന മോട്ടർ വാഹന ചട്ടം അനുസരിച്ച് സംസ്ഥാനത്തു നൂറുകണക്കിനു സർക്കാർ വാഹനങ്ങൾ ഓട്ടം നിർത്തി.
വകുപ്പു മേധാവികളുടെ അനുമതിയോടെ വേണം തുടർ നടപടികൾ സ്വീകരിക്കാൻ. അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും അനുമതിക്കത്ത് ലഭിച്ചിട്ടില്ല.
സ്വന്തം വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ മോട്ടർ വാഹന വകുപ്പിനു രേഖകൾ കൈമാറാൻ കഴിയൂ. വാഹനങ്ങൾ ലേലം ചെയ്തു പൊളിച്ചു വിൽക്കൽ ആണ് അടുത്ത നടപടി.
നിലവിൽ നാൽപതോളം സർക്കാർ വാഹനങ്ങൾ അതാത് ഓഫിസ് പരിസരങ്ങളിൽ തന്നെ പാർക്ക് ചെയ്തിട്ടുള്ളതായി ആണു കണക്ക്.സ്ഥല പരിമിതി കാരണം വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് ഇത്രയും വാഹനങ്ങൾ ‘ദയാവധം കാത്ത്’ കഴിഞ്ഞുകൊണ്ട് സ്ഥലം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അപേക്ഷ നൽകി 2 വർഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ട
വകുപ്പുകൾ അനങ്ങുന്നില്ല എന്നാണു പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]