ഗതാഗതം നിരോധിച്ചു;
കൊല്ലം∙ വെറ്റമുക്ക്-തേവലക്കര-മൈനാഗപ്പള്ളി-അരമത്തുമഠം-ഓച്ചിറ റോഡിൽ നവംബർ 14 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതം നിരോധനം ഏർപ്പെടുത്തുമെന്ന് കെആർഎഫ്ബിപിഎംയു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡ്രൈവർമുക്കിൽ നിന്നു വരുന്നവർ റെയിൽവേ സ്റ്റേഷൻ റോഡ് വഴിയും എവിഎച്ച്എസിൽ നിന്നു വരുന്നവർ വെളുത്തമണൽ വഴിയും പോകണം.
വിജ്ഞാന കൗൺസിൽ ഇന്ന്
കൊല്ലം∙ വിജ്ഞാന കേരളം ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല വിജ്ഞാന കൗൺസിൽ യോഗം ചേരും.
ലാപ്ടോപ് ധനസഹായം
കൊല്ലം∙ പട്ടികജാതി വികസന വകുപ്പിന്റെ ലാപ്ടോപ് ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2025-26 ഒന്നാം വർഷ പ്രവേശനം ലഭിച്ചവർ ഓൺലൈനായി സ്ഥാപനം മുഖേന അടുത്ത വർഷം മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം.
0474 2794996.
സീറ്റുകൾ ഒഴിവ്:അപേക്ഷിക്കാം
കൊല്ലം∙ ശ്രീനാരായണ ഗുരു കോളജ് ഒാഫ് ലീഗൽ സ്റ്റഡീസ് 2025–26 വർഷത്തെ പഞ്ചവത്സര ബിഎ, ബിബിഎ, ബികോം, എൽഎൽബി(3 വർഷം) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമ്മിഷണറുടെ നിർദേശ പ്രകാരം ലിസ്റ്റ് ഒന്നിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ 15ന് ഒന്നു വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം എസ്എസ്എൽസിയുടെയും യോഗ്യത പരീക്ഷയുടെയും സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് ഉൾപ്പെടെ എല്ലാ രേഖകളും ഹാജരാക്കി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. 15ലെ അഡ്മിഷനു ശേഷം ഒഴിവുള്ള സീറ്റിലേക്ക് ലിസ്റ്റ് രണ്ടിൽ നിന്നും വിദ്യാർഥികൾക്ക് 17ന് ഒരു മണി വരെ അപേക്ഷ സമർപ്പിക്കാം. അന്നേദിവസം 4നകം പ്രവേശനം നേടാം.
0474–2747770.
അധ്യാപക ഒഴിവ് അഭിമുഖം 17ന്
കടയ്ക്കൽ ∙ വയലാ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം താൽക്കാലിക അധ്യാപക (ഹിന്ദി) ഒഴിവുണ്ട്.
അഭിമുഖം 17നു രാവിലെ 11ന്.
ആർ.ശങ്കർ പുരസ്കാരം:അപേക്ഷിക്കാം
കൊല്ലം ∙ ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി സംഘടന ഏർപ്പെടുത്തിയ ആർ.ശങ്കർ സ്മാരക പുരസ്കാരത്തിനു പൂർവ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയ പൂർവ വിദ്യാർഥികളുടെ മക്കൾക്ക് പ്രതിഭാ പുരസ്കാരത്തിനും അപേക്ഷിക്കാം.
അവസാന തീയതി 31. വിലാസം: പി.ബാലചന്ദ്രൻ, സെക്രട്ടറി, അമ്മവീട്, ഇരവിപുരം പിഒ.
9447247730.
ഇന്റീരിയർഡിസൈൻകോഴ്സ്
കൊല്ലം∙ കെഎസ്ഐഡിസി, അസാപ് കേരള, കെഎസ്ഐഡി എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഇന്റീരിയർ ഡിസൈനിൽ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും. അവസാന തീയതി: 16.
ഫോൺ: 9207736306.
നികുതി പിരിവ് ക്യാംപ്
ചവറ∙ പഞ്ചായത്ത് 2025–26 സാമ്പത്തിക വർഷം വസ്തു നികുതി (കെട്ടിട നികുതി) പിരിവ് ക്യാംപ് സംഘടിപ്പിക്കുന്നു.
ഇന്ന് പഴഞ്ഞിക്കാവ് ബാലവാടി ജംക്ഷൻ, മേനാമ്പള്ളി 147–ാം നമ്പർ അങ്കണവാടി, കോട്ടയ്ക്കകം ബ്ലാക്കോട്ട് ജംക്ഷൻ, കല്ലേക്കുളം പാസ്ക് ഗ്രന്ഥശാല, പഞ്ചായത്തംഗം കെ.ബാബുവിന്റെ കട, പുത്തൻകോവിൽ എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3 വരെ നികുതി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഫിസിയോ തെറപ്പിസ്റ്റ്
പന്മന∙ കുറ്റിവട്ടം ആയുർവേദ ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസവേതനത്തിൽ താൽക്കാലിക ഫിസിയോ തെറപ്പിസ്റ്റ് നിയമനം നടത്തുന്നു.യോഗ്യത. ഗ്രാജ്വേഷൻ, പോസ്റ്റ് ഗ്രാജ്വേഷൻ ഇൻ ഫിസിയോതെറപ്പി.
അഭിമുഖം 17ന് രാവിലെ 10ന് ആശുപത്രിയിൽ. 04762629949 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]