
എഴുകോൺ ∙ കഞ്ചാവു കേസിൽ തമിഴ്നാട്ടിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ മലയാളി യുവാവ് ഒന്നര കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ. വെള്ളിമൺ അനു നിവാസിൽ ആന്റോ വർഗീസി(ടോണി–32)നെ ആണ് കൊല്ലം റൂറൽ ഡാൻസാഫ് ടീം നെടുമ്പായിക്കുളത്തു നിന്നു അറസ്റ്റ് ചെയ്തത്.
ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തുന്നതിനിടെ പിന്തുടർന്നെത്തിയ പൊലീസ് സംഘം പിടി കൂടുകയായിരുന്നു.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നത്. മുൻപ് 100 കിലോയോളം കഞ്ചാവ് കടത്തിയതിനു മലയാളികളും തമിഴ്നാട്ടുകാരനും അടങ്ങുന്ന സംഘത്തോടൊപ്പം തമിഴ്നാട്ടിൽ പിടിയിലായ ആളാണ് ആന്റോ.
ആ കേസിൽ 2 വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ് അടുത്തിടെയാണു പുറത്തിറങ്ങിയത്. ഡാൻസാഫ് എസ്ഐമാരായ ജ്യോതിഷ് ചിറമേൽ, മനീഷ്, ഗ്രേഡ് എസ്ഐ ശ്രീകുമാർ, സിപിഒമാരായ വിപിൻ ക്ലീറ്റസ്, അനൂപ്, സജു, നഹാസ്, ദിലീപ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]