കൊല്ലം∙ നിർമാണം നടക്കുന്ന ദേശീയപാതയിലെ ഉയരപ്പാത പിൻവലിച്ച് കാവനാട് – ശക്തികുളങ്ങര എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൂറ്റൻ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ദേശീയപാതയിലെ കാവനാട് ആൽത്തറമൂട് മുതൽ ശക്തികുളങ്ങര കുരിശടി ജംക്ഷൻ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്.
ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിക്കു എലിവേറ്റഡ് ഹൈവേ ആക്ഷൻ കൗൺസിൽ നിവേദനം അയച്ചിരുന്നു.
വനിതകളുടെ വലിയ പങ്കാളിത്തമാണ് പരിപാടിയിൽ ഉണ്ടായത്.കോർപറേഷൻ ഡപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായി.
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് എന്നിവർ മനുഷ്യച്ചങ്ങലയുടെ ഭാഗമായി.
കൗൺസിലറും എലിവേറ്റഡ് ഹൈവേ ആക്ഷൻ കൗൺസിൽ ചെയർമാനുമായ ബി.ദീപു ഗംഗാധരൻ, കൗൺസിലർമാരായ സേവ്യർ മത്യാസ്, ഷിജി, രാധിക സജി, ആക്ഷൻ കൗൺസിൽ കൺവീനർ ശ്യാം കുമാർ, വൈസ് ചെയർപഴ്സൻ ഒ.രാജേഷ്, പി.രഘുനാഥ്, സാബു നടരാജൻ, എസ്.സുനിൽ, മനു വെള്ളന്നൂർ, എച്ച്.സുനിൽ, അനിത ശങ്കർ, അൻസർ എന്നിവർ നേതൃത്വം നൽകി.
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മത കേന്ദ്രങ്ങളും നിലനിൽക്കുന്ന മേഖലയിൽ മണ്ണ് നിറച്ചുള്ള ഉയരപ്പാത നിർത്തിവയ്ക്കണമെന്നും എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നുമാണ് ആവശ്യം. മേവറം മുതൽ കടവൂർ പാലം വരെ പൂർണമായും എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

