കൊല്ലം ∙ നോട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ചു സ്വകാര്യ ട്യൂഷൻ സെന്ററിലെ പ്രിൻസിപ്പൽ വിദ്യാർഥിയുടെ കൈ അടിച്ചുപൊട്ടിച്ചതായി പരാതി. മയ്യനാട് സ്വദേശിയായ 16 വയസ്സുകാരന്റെ വലത് കൈക്കാണു സാരമായി പരുക്കേറ്റത്.
കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകിട്ടാണു സംഭവം.
പ്ലസ് വൺ വിദ്യാർഥിയായ കുട്ടി എൻഎസ്എസ് ക്യാംപിൽ പങ്കെടുക്കുന്നതിനായി കുറച്ചു ദിവസം അവധി എടുത്തിരുന്നു. ഈ ദിവസങ്ങളിലെ നോട്സ് കഴിഞ്ഞ 2 ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിക്കുകയായിരുന്നെന്നു കുട്ടിയുടെ അച്ഛൻ പറഞ്ഞു.
ഇന്നലെ വൈകിട്ടു ക്ലാസിൽ എത്തിയ പ്രിൻസിപ്പലാണു നോട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ചു കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചത്.
വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്. കുട്ടിയുടെ അച്ഛനെ ബന്ധപ്പെട്ട
ട്യൂഷൻ സെന്റർ ഉടമ, മകന്റെ കയ്യിൽ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ടു വീട്ടിൽ കൊണ്ടുവിടുകയാണെന്നും അറിയിച്ചു.
തുടർന്നു വീട്ടിൽ എത്തിച്ച ശേഷം സ്ഥാപന അധികൃതർ പോയി. രാത്രി കുട്ടിയുടെ അച്ഛൻ എത്തിയപ്പോഴാണു കയ്യിൽ രണ്ടിടത്തു മുറിവേറ്റതായി കണ്ടത്.
ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച പാടുകളുണ്ടെന്നു വീട്ടുകാർ പറഞ്ഞു.
വീട്ടുകാർ ശിശുക്ഷേമ സമിതി അധികൃതരെ വിവരം അറിയിച്ചതനുസരിച്ചു സമിതി സെക്രട്ടറി ഡി.ഷൈൻദേവ് ആശുപത്രിയിലെത്തി കുട്ടിയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാതാപിതാക്കളിൽ നിന്നു പരാതി എഴുതി വാങ്ങിയെന്നും കലക്ടർ, കമ്മിഷണർ എന്നിവർക്കു പരാതി കൈമാറി അടിയന്തര നടപടിക്കു ശുപാർശ ചെയ്യുമെന്നും ഡി.ഷൈൻദേവ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

