കൊട്ടാരക്കര ∙ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മോട്ടർ ഘടിപ്പിച്ച മുച്ചക്ര സൈക്കിളിൽ ദിവസവും വീട്ടിൽ നിന്നു 16 കിലോമീറ്റർ ദൂരം താണ്ടാൻ ക്രിസ്റ്റോയെന്ന പിജി വിദ്യാർഥിയെ പ്രേരിപ്പിക്കുന്നത് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് നൽകുന്ന കരുതലും സ്നേഹവുമാണ്. ഈ കരുതലിന്റെ ബലത്തിൽ വിധിയെ തോൽപിച്ച് കരുത്തുറ്റ പ്രവർത്തനങ്ങളുമായി കേരള യൂണിവേഴ്സിറ്റിയുടെ മികച്ച എൻഎസ്എസ് വൊളന്റിയറായി ക്രിസ്റ്റോ തിരഞ്ഞെടുക്കപ്പെട്ടു. ജന്മനാ അരയ്ക്ക് താഴെ പൂർണമായും തളർന്ന ക്രിസ്റ്റോ കെ.ചാക്കോയുടെ സഞ്ചാരം വീൽ ചെയറിലാണ്.
എസ്ജി കോളജിലായിരുന്നു ബിരുദപഠനവും. ക്യാംപസിലെത്തിയാൽ എന്തിനും സഹപാഠികൾ കൂടെയുണ്ട്.
ക്രിസ്റ്റോയുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പാഠമാണ്.
കൃത്യമായി ക്ലാസിലെത്തുകയും നന്നായി പഠിക്കുകയും കോളജിലെ പഠനേതര പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്നു. എൻഎസ്എസ് പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും സജീവമാണെന്ന് കോളജ് പ്രോഗ്രാം ഓഫിസർമാരായ ഡോ.വി.മനു, പ്രഫ.ജി.ആശ എന്നിവർ പറയുന്നു. ബിരുദാനന്തര ബിരുദ പഠനത്തിന് വീടിനു സമീപത്തെ കോളജുകളിൽ അഡ്മിഷൻ ലഭിച്ചിരുന്നു.
എന്നാൽ സ്നേഹവായ്പോടെ കാത്തിരിക്കുന്ന എസ്ജി കോളജിനെ വിട്ടുപോകാൻ മനസ്സനുവദിച്ചില്ല.
പതിവായി കോളജിലെത്തുന്ന ക്രിസ്റ്റോയ്ക്ക് ഒരു പരിഭവവും ഉണ്ട്.–കോളജിനു മുന്നിലെ തകർന്നു തരിപ്പണമായ റോഡ് വലിയൊരു ഭീഷണിയാണ്. റോഡ് നന്നാക്കാൻ അധികൃതർ തയാറാകണമെന്നാണ് അഭ്യർഥന. കുണ്ടറ സ്വദേശിയായ ക്രിസ്റ്റോ, ഇലക്ട്രോണിക് മാനുഫാക്ചറിങ് കമ്പനി ഡപ്യൂട്ടി മാനേജർ കുഞ്ഞുമോൻ ചാക്കോയുടെയും അധ്യാപിക ഷീബ എം.രാജന്റെയും മകനാണ്.
2 സഹോദരങ്ങളുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

