ആര്യങ്കാവ്∙ ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നു. ചരക്കു ലോറി നിയന്ത്രണം വിട്ടു ബൈക്കിലും ലോറിയിലും ഇടിച്ച് അപകടം.
എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനയ്ക്കു നിർത്തിയ ബൈക്കിൽ നിയന്ത്രണം വിട്ട ചരക്കു ലോറി ഇടിച്ചു തെറിപ്പിച്ച ശേഷം എതിരെ വരികയായിരുന്ന ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.
ഇന്നലെ രാവിലെ 10.15നായിരുന്നു സംഭവം. തെന്മല ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി സെയാലിയുടെ കാലിനു പരുക്കേറ്റു.
പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചരക്കുലോറിയുടെ ഡ്രൈവർ ആന്റണിക്കും നിസ്സാര പരുക്ക്. അമിതവേഗതയിൽ വരികയായിരുന്ന ചരക്കു ലോറി ന്യൂട്രൽ ഗിയറിലായിരുന്നതായാണു പരാതി.
കോട്ടവാസലിനു സമീപത്തും ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചും അപകടമുണ്ടായി.
ആർക്കും പരുക്കില്ല. കോട്ടവാസൽ മുതൽ ആര്യങ്കാവ് റേഞ്ച് ഓഫിസ് കവല വരെ ഗതാഗത നിയന്ത്രണം നടപ്പാക്കാൻ നടപടിയില്ലാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണം.
ശബരിമല മണ്ഡലകാലം തുടങ്ങാനിരിക്കെ ദേശീയപാതയിലെ സുരക്ഷ ശക്തമാക്കാൻ ഗതാഗത നിയന്ത്രണം അടിയന്തരമായി നടപ്പാക്കണമെന്നാണ് ആവശ്യം. കണ്ടെയ്നറിൽ പ്രവർത്തിക്കുന്ന എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്താൻ പ്രത്യേകം സ്ഥലം ഇല്ലാത്തതിനാൽ ദേശീയപാതയോരത്ത് നിർത്തിയാണു പരിശോധന നടത്തുന്നത്.
മോട്ടർ വാഹന ചെക്പോസ്റ്റിനു സമീപത്തേക്ക് എക്സൈസ് ചെക്പോസ്റ്റ് മാറ്റണമെന്ന ആവശ്യം നടപ്പായിട്ടില്ല.
ഇവിടെ സ്ഥല പരിശോധന നടത്തി എന്നാൽ തുടർനടപടികൾ നിലയ്ക്കുകയായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല തീർഥാടക വാഹനം ദേശീയപാതയോരത്തെ കുഴിയിലേക്കു മറിഞ്ഞ അപകടത്തിൽ തീർഥാടകൻ മരിച്ചിരുന്നു. ഇതേത്തുടർന്നു ദേശീയപാതയിൽ സുരക്ഷാ ഒാഡിറ്റ് നടത്തി സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുന്നറിയിപ്പ് സൂചനകളും സുരക്ഷാ വേലികളും അടക്കം സ്ഥാപിച്ചെങ്കിലും ചരക്കുലോറികളുടെ അമിതവേഗം തടയാൻ മാത്രം നടപടിയുണ്ടായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]