ഗതാഗത നിയന്ത്രണം:
പരവൂർ∙ മേൽപ്പാലം–ഒല്ലാൽ റെയിൽവേ ഗേറ്റ് ബൈപാസ് റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ 14 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗരസഭ അസി.എൻജിനീയർ അറിയിച്ചു. സമാജം–ഒല്ലാൽ റെയിൽവേ ഗേറ്റ് ബൈപാസ് റോഡ് കെഎസ്ഇബി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ കാരണം അടച്ചിരിക്കുകയാണ്.
അപേക്ഷ ക്ഷണിച്ചു
ഇളമ്പള്ളൂർ∙ കൃഷി ഭവനിലേക്ക് വിളകളുടെ സർവേ നടത്തുന്നതിന് സർവേയർമാരുടെ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് കൃഷി ഓഫിസുമായി ബന്ധപ്പെടണം.
സൗജന്യ അനീമിയ പരിശോധന ക്യാംപ്
കുണ്ടറ∙ വലിയ പുനുക്കന്നൂർ ദേശാഭിവർദ്ധിനി എൻഎസ്എസ് കരയോഗത്തിൽ സൗജന്യ അനീമിയ പരിശോധന ക്യാംപ് 19ന് രാവിലെ 9 മുതൽ 1 വരെ നടക്കും.
ക്യാംപിൽ ഗൈനക്കോളജി, ഡയറ്റീഷ്യൻ എന്നിവരുടെ സേവനവും ലഭിക്കും. റജിസ്ട്രേഷന് 7510686339.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]