ചവറ ∙ ദേശീയപാതയിൽ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ ചവറ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗത്തിന് ദാരുണാന്ത്യം. നീണ്ടകര പരിമണം തെക്ക് വടക്കേ തുണ്ടിൽ കൃഷ്ണാലയത്തിൽ വിശ്വം പിള്ളയുടെയും ചിത്രയുടെയും മകൻ ബൈജു വിശ്വം പിള്ള (44) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 4ന് ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംക്ഷനു വടക്കുവശം വച്ചായിരുന്നു അപകടം.
സിഗ്നൽ നൽകി കിഴക്കു വശത്ത് നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് മറികടക്കുന്നതിനിടെ വേഗത്തിലെത്തിയ കാർ സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബൈജുവിനെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 6.30ന് മരിച്ചു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെ ചവറ അഗ്നിരക്ഷാനിലയത്തിൽ കൊണ്ടുവരും.
പൊതുദർശനത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്കാരം നടക്കും.
2019 മുതൽ ബൈജുവും ഭാര്യ കെ.സി.വീണയും ചവറ അഗ്നിരക്ഷാനിലയത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളായി പ്രവർത്തിച്ചുവരികയായിരുന്നു. കായൽ, കടൽ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ ബൈജു അഗ്നിരക്ഷാ സേനയ്ക്കൊപ്പം ചേർന്നിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയാണ്. രണ്ട് മക്കളുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]