കൊട്ടിയം ∙ നെൽക്കൃഷിക്കു വെള്ളം എടുക്കുന്ന ചിറയിലേക്കു ശുചിമുറി മാലിന്യം തള്ളിയതായി പരാതി. ഉമയനല്ലൂർ ക്ഷേത്രം ചിറയിലേക്കാണു പറക്കുളം ഭാഗത്തു നിന്നു വരുന്ന തോട്ടിലൂടെ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി ഉയർന്നിരിക്കുന്നത്.
പറക്കുളം ഏറത്തു ചിറ ഭാഗത്തു നിന്ന്ഒഴുകുന്ന തോട് ഉമയനല്ലൂർ ക്ഷേത്രം ചിറയിലാണ് എത്തുക. ഇവിടെ നിന്നാണ് ഉമയനല്ലൂർ പാടത്തേക്കു വെള്ളം എത്തിക്കുന്നത്.
ഇന്നലെ വൈകിട്ടാണു വെള്ളത്തിനു നിറ വ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടത്. തോട്ടിൽ മാലിന്യം തള്ളുകയും ചിറയിലെ വെള്ളം മലിനമാക്കുകയും ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]