
പുത്തൂർ ∙ പഴയചിറയിൽ തെരുവുനായയുടെ ആക്രമണം. 8 വയസ്സുകാരി ഉൾപ്പെടെ ഒട്ടേറെ പേർക്കു കടിയേറ്റു.ചെറുമങ്ങാട് ആയിക്കുടിയിൽ ഗായന്തിക പ്രജീഷ് (7), പഴയചിറ സ്വദേശിനി ലക്ഷ്മി, കാരിക്കൽ സ്വദേശിനി നേഹ, കരിമ്പിൻപുഴ സ്വദേശിനി ഗീതാഭായി, പഴയചിറ സ്വദേശി അനീഷ്, തെക്കുംചേരി സ്വദേശിനി സിന്ധു എന്നിവർക്കും സമീപ പ്രദേശങ്ങളിലെ മറ്റു ചിലർക്കുമാണു കടിയേറ്റത്.
ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെയായിരുന്നു സംഭവം. വയറ്റിൽ സാരമായി മുറിവേറ്റ ഗായന്തികയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെറുമങ്ങാട്, പഴയചിറ ഭാഗങ്ങളിൽ പരക്കം പാഞ്ഞ നായ പഴയചിറ ജംക്ഷനിൽ ബസിൽ നിന്നിറങ്ങിയവരേയും കാത്തു നിന്നവരെയും കടിക്കുകയായിരുന്നു.
ഗായന്തികയെ വീട്ടുമുറ്റത്തു കയറിയാണ് കടിച്ചത്. പേപ്പട്ടിയാണെന്ന് സംശയിക്കുന്നു.
വളർത്തുമൃഗങ്ങളെയും കടിച്ചു പരുക്കേൽപിച്ചു.
കുമ്മിൾ പഞ്ചായത്ത് ഓഫിസിന് മുന്നിലും നായയുടെ ആക്രമണം
കുമ്മിൾ∙ പഞ്ചായത്ത് ഓഫിസിൽ എത്തുന്നവർക്കും നായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ഹിയറിങ്ങിൽ പങ്കെടുക്കാൻ എത്തിയ ചിങ്ങേലി ഇകിലാസിൽ അബ്ദുൽ അസീസിനാണ് കടിയേറ്റത്.
വീട്ടമ്മയ്ക്കും കടിയേറ്റിരുന്നു. ഇവർ കടയ്ക്കൽ ഗവ.ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
പഞ്ചായത്ത് ഓഫിസ്, കുമ്മിൾ ജംക്ഷൻ, വില്ലേജ് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]