കൊല്ലം ∙ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ജില്ലയിൽ 1,78,161 അപേക്ഷകർ. പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യുന്നതിനു 22,843 അപേക്ഷകൾ ലഭിച്ചു.
അപേക്ഷകൾ സംബന്ധിച്ച ഹിയറിങ് തുടങ്ങി. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം പൂർത്തിയായി. അപേക്ഷകൾ അതതു തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറി.
ഹിയറിങ് 28നു പൂർത്തിയാകും.
30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പു വിജ്ഞാപനം വന്ന ശേഷം പേരു ചേർക്കാൻ വീണ്ടും അവസരം ലഭിക്കും. കരടു പട്ടിക പ്രകാരം ജില്ലയിൽ 21,25,594 വോട്ടർമാരുണ്ട്– 11,38,254 സ്ത്രീകളും 9,87,319 പുരുഷന്മാരും19 ട്രാൻസ്ജൻഡർമാരും.
വോട്ടർ പട്ടികയിലെ തെറ്റു തിരുത്തുന്നതിന് 939 അപേക്ഷ ലഭിച്ചിട്ടുണ്ട്. 9745 വോട്ടർമാർ ബൂത്ത് മാറ്റത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന
തിരഞ്ഞെടുപ്പു ഒരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട
പരിശോധന തുടങ്ങി. 25നു പൂർത്തിയാകും.
ത്രിതല പഞ്ചായത്തുകൾ. കോർപറേഷൻ, പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂർ നഗരസഭ എന്നിവയ്ക്ക് 4120 കൺട്രോൾ യൂണിറ്റും.
11,080 ബാലറ്റ് യൂണിറ്റുമാണ് സജ്ജമാക്കുന്നത്. ജില്ലയിൽ ആകെ 1698 വാർഡുകളാണ് ഉള്ളത്. (ഗ്രാമപ്പഞ്ചായത്ത് –1314, ബ്ലോക്ക് പഞ്ചായത്ത്– 166, നഗരസഭ–135, കോർപറേഷൻ–56.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷമേ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൃത്യമായി നിശ്ചയിക്കുകയുള്ളൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]