കൊല്ലം ∙ അഷ്ടമുടിക്കായൽ തീരത്ത് 60 കോടി രൂപ ചെലവഴിച്ചു നടക്കുന്ന ‘അഷ്ടമുടി ജൈവ വൈവിധ്യ പദ്ധതി’യുടെ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക ധനസഹായ പദ്ധതിയായ സാസ്കിയിൽ (സ്പെഷൽ അസിസ്റ്റന്റ്സ് ടു സ്റ്റേറ്റ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്) ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ.
ലിങ്ക് റോഡിന്റെ പാർശ്വ ഭാഗത്തുള്ള കുമാരനാശാൻ പുനർജനി പാർക്കിൽ വാച്ച് ടവറിന്റെ നിർമാണം പുരോഗമിക്കുന്നു.
അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനാകുന്ന വിധത്തിലാണ് വാച്ച് ടവർ നിർമിക്കുന്നത്. അഷ്ടമുടിയുടെ പ്രത്യേകതകൾ വിവരിക്കുന്ന ചെറു രൂപങ്ങൾ ഉൾപ്പെടുന്ന ‘ഇന്റർപ്രട്ടേഷൻ സെന്ററും’ ഇവിടെ ഒരുങ്ങുന്നുണ്ട്.
ഇതിന്റെ ഭാഗമായി കുളം നിർമിക്കുന്നുണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം കഫറ്റേരിയ, ഇരിപ്പിടങ്ങൾ എന്നിവയും കുമാരനാശാൻ പാർക്കിൽ ഒരുക്കും.
ചെടികൾ നട്ടുപിടിപ്പിച്ചു മനോഹരമാക്കും. അലങ്കാര വിളക്കുകളും സ്ഥാപിക്കും.
കെടിഡിസി ഹോട്ടലിന് സമീപം ‘ഒഴുകുന്ന ഭക്ഷണശാല’ (ഫ്ലോട്ടിങ് റസ്റ്ററന്റ്), ഹൗസ് ബോട്ടുകൾ അടുക്കുന്ന മറീനയുടെ നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
നടപ്പാതയ്ക്ക് മേൽക്കൂര നിർമിക്കും. അലങ്കാര വിളക്കുകളും സ്ഥാപിക്കുന്നുണ്ട്.
ചിൽഡ്രൻസ് പാർക്ക്, പ്രസിഡൻസി ഗാർഡൻ, അഡ്വഞ്ചർ പാർക്ക് എന്നിവയുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നു.
ചിൽഡ്രൻസ് പാർക്കിലെ കളിയുപകരണങ്ങൾ, നീന്തൽ കുളം എന്നിവ നവീകരിക്കുന്നുണ്ട്. ചിൽഡ്രൻസ് പാർക്കും ആശ്രാമം ഗെസ്റ്റ് ഹൗസിന് മുന്നിലുള്ള റസിഡൻസി ഗാർഡിനും ചേർത്ത് വിശാലമായ പുൽത്തകിടി നിർമാണം പുരോഗമിക്കുകയാണ്.
അഡ്വഞ്ചർ പാർക്കിൽ കവാടം, ടിക്കറ്റ് കൗണ്ടർ, ശുചിമുറി സൗകര്യം, ഓഫിസ് കെട്ടിടം എന്നിവയുടെ നിർമാണം നടക്കുന്നു. ചിൽഡ്രൻസ് പാർക്കിന്റെ മുന്നിലെ കൗണ്ടറിൽ നിന്നു ടിക്കറ്റ് എടുത്ത് അകത്തുകയറി റസിഡന്റ്സി ഗാർഡൻ വഴി അഡ്വഞ്ചർ പാർക്കിൽ എത്തുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
നിർമാണത്തിനുള്ള കരാർ കാലാവധി അടുത്തമാസം പൂർത്തിയാകും. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

