പുനലൂർ ∙പുനലൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ആർപിഎഫ് സ്റ്റേഷൻ കെട്ടിട നിർമാണം പുരോഗമിക്കുന്നു. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം.
നിലവിലുള്ള ഔട്ട് പോസ്റ്റ് കെട്ടിടത്തിൽ സൗകര്യങ്ങളില്ലാതെ ആർപിഎഫ് ജീവനക്കാർ വലയുകയാണ്. പഴയ കെട്ടിടം നീക്കം ചെയ്ത് പുതിയ കെട്ടിടം നിർമിക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
മധുര ഡിവിഷൻ ആർപിഎഫിന് പുനലൂരിൽ പുതിയ സ്റ്റേഷൻ കെട്ടിടം നിർമിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ഏകദേശം 1800 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുങ്ങുന്ന പുതിയ കെട്ടിടത്തിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കും. ലോക്കപ്പ് റൂമുകൾ, റെക്കോർഡ് റൂമുകൾ, ശുചിമുറി സംവിധാനങ്ങൾ എന്നിവയെല്ലാം ഈ പുതിയ കെട്ടിടത്തിനുള്ളിൽ ലഭ്യമാകും.
ഭഗവതിപുരം മുതൽ കിളികൊല്ലൂർ വരെയുള്ള റെയിൽവേ പാത പുനലൂർ ആർപിഎഫിന്റെ പരിധിയിലാണ് വരുന്നത്. ഇപ്പോൾ 12 ഓളം ജീവനക്കാർ മാത്രമാണ് പുനലൂർ ആർപിഎഫ് ഔട്ട് പോസ്റ്റിൽ ഉള്ളത്.
പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ആർപിഎഫ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും അതുവഴി സുരക്ഷിതമായ യാത്ര ഒരുക്കുവാനും സാധിക്കും. 6 മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
കൊല്ലത്തിനും, ചെങ്കോട്ടയ്ക്കും ഇടയിൽ ആർപിഎഫ് സ്റ്റേഷനുള്ള ഒരേയൊരു റെയിൽവേ സ്റ്റേഷൻ ആണ് പുനലൂർ. പുതിയ കെട്ടിടം പൂർത്തിയാക്കി കൂടുതൽ ആർപിഎഫ് ജീവനക്കാരെ ഇവിടെ നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

