തിരുവനന്തപുരം ∙ മസ്തിഷ്ക മരണത്തെ തുടര്‍ന്ന് ഹൃദയം ഉള്‍പ്പടെയുള്ള അവയവങ്ങള്‍ ദാനം ചെയ്ത് 6 പേര്‍ക്ക് പുതുജീവന്‍ നല്കിയ കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ വീട് സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഐസക്കിന്റെ ഭാര്യയെയും അമ്മയെയും സഹോദരങ്ങളെയും കണ്ട് അനുശോചനം അറിയിച്ചെന്നും ഏറെ വേദനാജനകമായ വേർപാടാണെന്നും തീരാ ദുഃഖത്തിലും ഐസക്കിന്റെ അവയവങ്ങള്‍ ദാനം ചെയ്ത കുടുംബത്തിന്റെ നടപടി ഏറ്റവും മാതൃകാപരമാണെന്നും മന്ത്രി വീണാ ജോർജ് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.
ഡിവൈഎഫ്ഐ വടവുകോട് മുന്‍ ബ്ലോക്ക് പ്രസിഡന്റായിരുന്നു ഐസക്. സെപ്റ്റംബര്‍ 6ന് കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്വച്ച് രാത്രി 8 മണിയോടെ ഐസക് നടത്തുന്ന പള്ളിമുക്കിലെ റസ്റ്റോറന്റിന് മുന്‍വശത്ത് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെപ്റ്റംബര്‍ 10ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന്, കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഭാര്യ നാന്‍സി മറിയം സാം, രണ്ട് വയസ്സുള്ള മകള്‍ അമീലിയ നാന്‍സി ഐസക്, സി.വൈ.
ജോര്‍ജ് കുട്ടി (ലേറ്റ്), മറിയാമ്മ ജോര്‍ജ് എന്നിവരാണ് ഐസക്കിന്റെ കുടുംബാംഗങ്ങള്‍. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]