കുളത്തൂപ്പുഴ∙ കെഎസ്ആർടിസി ബസ് ഡിപ്പോയിലേക്കുള്ള കൽപ്പാളികൾ നിരത്തിയ പഞ്ചായത്ത് റോഡ് തകർന്നുതരിപ്പണമായി! പാതയുടെ തുടക്കത്തിലും ബസ് ഡിപ്പോയിലേക്കു എത്തുന്ന ഭാഗവും തകർന്നതോടെ യാത്രാദുരിതം രൂക്ഷമായി.
തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ നടപടിയുമില്ല. പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും കുഴികളാണ്.
ബസ് ഡിപ്പോയ്ക്കുള്ളിലെ തകർന്നു കുണ്ടും കുഴിയും നിറഞ്ഞ ഭാഗങ്ങൾ നവീകരിക്കുമെന്നായിരുന്നു പി.എസ്.
സുപാൽ എംഎൽഎയുടെ പ്രഖ്യാപനമെങ്കിലും ഒന്നും നടന്നില്ല. നവീകരണം നടത്താൻ ഗ്രാമപ്പഞ്ചായത്തും തയാറല്ല.
പഞ്ചായത്തിന്റെ അധീനതയിൽ അല്ലാത്തതിനാൽ ഫണ്ട് ചെലവഴിക്കാൻ കഴിയില്ലെന്നാണു വാദം. സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി കെഎസ്ആർടിസിയും കയ്യൊഴിഞ്ഞതോടെയാണു ഡിപ്പോയിലെ കുഴികൾ പെരുകി.
മഴക്കാലമായാൽ ഡിപ്പോയിലേക്കു യാത്രക്കാർക്കു കയറാൻ പോലുമാകാത്ത സ്ഥിതിയിലെത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]