പുനലൂർ∙ പുനലൂർ റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സുഗമമാക്കുന്നതിനു ഒരു പ്ലാറ്റ്ഫോം കൂടി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ ഒരു ട്രാക്ക് (ബല്ലാസ്റ്റ് ട്രെയിൻ ട്രാക്ക്) ഭൂരിഭാഗം ദിവസങ്ങളിലും ഉപയോഗിക്കാതെ കിടക്കുകയാണ്.
വർഷാവർഷം ഇവിടെ മെറ്റൽ എത്തിച്ചു ട്രാക്കിൽ മെറ്റൽ പാക്കിങ് നടത്തുന്നതിനു കൊണ്ടുപോകാറുണ്ട്. ഇതിനായി പ്രത്യേക വാഗണുകളും എത്തും.
ഈ ആവശ്യത്തിനായി പ്രത്യേക ട്രാക്ക് നിർമിക്കാം.
നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ട്രാക്ക് കൂടി ഉൾപ്പെടുത്തി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉള്ളതുപോലെ ‘ഒന്ന് എ പ്ലാറ്റ്ഫോം’ സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇപ്പോൾ 4 ട്രെയിനുകളാണ് പുനലൂരിൽ സർവീസ് അവസാനിപ്പിക്കുന്നത്.
പകൽസമയങ്ങളിൽ ഏകദേശം 18 മണിക്കൂറോളം പുനലൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഉണ്ടാകും. അതിനാൽ പുനലൂരിൽ ഇപ്പോൾ കൃത്യമായി ക്രോസിങ് നടത്താൻ സാധിക്കാത്ത സ്ഥിതിയുണ്ട്.
ഇത് ഈ പാത വഴിയുള്ള ട്രെയിൻ ഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ നിലവിലുള്ള ബല്ലാസ്റ്റ് ട്രെയിൻ ട്രാക്ക് ഒന്ന് എ പ്ലാറ്റ്ഫോമായി മാറ്റണം എന്നാണ് ആവശ്യം.
അങ്ങനെ വന്നാൽ പുനലൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഈ പ്ലാറ്റ്ഫോമിൽ നിർത്തുവാൻ സാധിക്കും.
ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകൾ പുനലൂർ വഴി കടന്നുപോകുന്ന ട്രെയിനുകൾക്കായി ഉപയോഗിക്കാനും കഴിയും. പുനലൂർ – ഭഗവതീപുരം പാതയിൽ ട്രെയിനിന്റെ പിന്നിൽ ഘടിപ്പിക്കുന്ന ബാങ്കർ എൻജിനുകൾ ഇപ്പോൾ പ്രധാനലൈനുകളിലാണ് പിടിച്ചിടുന്നത്. ഇത് ഒഴിവാക്കി ബാങ്കർ എൻജിനുകൾ പിടിച്ചിടുവാൻ പ്രത്യേക ട്രാക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]