ഓച്ചിറ∙കുലശേഖരപുരം ഗവ.എച്ച്എസിലെ ആറാം ക്ലാസ് വിദ്യാർഥിനി വരദ ശാസ്ത്ര മന്ത്രി വി.ശിവൻകുട്ടിക്കു അയച്ച കത്തിലെ ആവശ്യം പൊതു ചർച്ചയ്ക്കു വച്ച് മന്ത്രി. ‘അധ്യാപകർക്ക് യൂണിഫോം വേണോ? ചർച്ചകൾ നടക്കട്ടെ’.
എന്ന തലക്കെട്ടിലാണു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ വഴി മന്ത്രിയുടെ സന്ദേശം എത്തിയത്. സ്കൂൾ വിദ്യാർഥികളെ പോലെ അധ്യാപകർക്കും യൂണിഫോം ആകാമല്ലോ എന്നാണ് പുതിയ ചർച്ച.
കഴിഞ്ഞ 13നു ആയിരുന്നു വവ്വാക്കാവ് സ്വദേശിയായ വരദ ശാസ്ത്രയും വവ്വാക്കാവ് ഗവ:എൽപി സ്കൂളിലെ ഓന്നാം ക്ലാസ് വിദ്യാർഥിയായ അനുജത്തി വേദ ശാസ്ത്രയും കത്ത് അയച്ചത്.
‘ഞങ്ങൾ വിദ്യാർഥികൾ എല്ലാവരും യൂണിഫോം ഇട്ടാണ് സ്കൂളിൽ പോകുന്നത്. അതുപോലെ ഞങ്ങടെ അധ്യാപകർക്കും യൂണിഫോം ഏർപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് കത്തിൽ എഴുതിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]