
കൊല്ലം ∙ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണത്തിനിടെ നാലാം നിലയിൽ നിന്ന് ഇരുമ്പ് തൂൺ വീണു 2 യാത്രക്കാർക്കു പരുക്കേറ്റതിനാൽ ഓഫിസ് നിർമാണം താൽക്കാലികമായി നിർത്തിവച്ചു. ചെന്നൈയിൽ നിന്നു കൺസ്ട്രക്ഷൻ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ ഉൾപ്പെടുന്ന സംഘം കൊല്ലത്തെത്തി പരിശോധിച്ച ശേഷം നൽകുന്ന പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നിർമാണം പുനരാരംഭിക്കുക.
അതേ സമയം അപകടത്തെക്കുറിച്ചു റെയിൽവേ സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി.
അപകടത്തിൽ സാരമായി പരുക്കേറ്റ സെക്രട്ടേറിയറ്റ് ജീവനക്കാരനായ പെരിനാട് നീരാവിൽ മേലേവിള പുത്തൻ വീട്ടിൽ സുധീഷിന്റെ (40) നില മെച്ചപ്പെട്ടു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധീഷിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തലയ്ക്ക് പരുക്കേറ്റ ടിടിഐ അധ്യാപികയായ തിരുവനന്തപുരം വട്ടിയൂർക്കാവ് മേത്തര ആശാലത (52) പ്രാഥമിക ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസം തന്നെ വീട്ടിലേക്കു മടങ്ങിയിരുന്നു. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ കഴിഞ്ഞ ദിവസം രാവിലെ ആയിരുന്ന അപകടം.
പ്ലാറ്റ്ഫോമിനു നീളമുള്ളതിനാൽ നിർമാണം നടക്കുന്ന സ്ഥലത്തു നിന്നു 4 കോച്ച് പിന്നിലേക്കു മാറ്റി ട്രെയിൻ നിർത്തുന്നത് അപകട
സാധ്യത കുറയ്ക്കുമെന്ന നിർദേശം യാത്രക്കാർ ഉയർത്തുന്നുണ്ട്. ചില ട്രെയിനുകൾ നിലവിൽ ഈ രീതിയിൽ നിർത്തുന്നുണ്ടെങ്കിലും 23– 24 കോച്ച് ട്രെയിനുകൾക്ക് ഇതു പ്രായോഗികമല്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
കോച്ചുകളുടെ സ്ഥാനം കണ്ടെത്തുന്നത് വയോധികർക്കും മറ്റും ബുദ്ധിമുട്ടാകും. ഓടിവീണു അപകടമുണ്ടാകാനും സാധ്യതയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]